ചവറുകള് കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില് പൊട്ടിത്തെറി.... വീട്ടമ്മയ്ക്ക് പരിക്ക്

കാക്കുനിയില് വീട്ടിലെ ചവറുകള് കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില് പൊട്ടിത്തെറി.
"ശാന്തയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. പുനത്തില്പൊയില് നാണുവിന്റെ വിട്ടിലാണ് സംഭവം. വീടുപണിക്ക് ഉപയോഗിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങള് കത്തിക്കുമ്പോള് ചെറിയ ശബ്ദത്തില് പാളുകയാണുണ്ടായതെന്ന് സ്ഥലം സന്ദര്ശിച്ച കുറ്റ്യാടി എസ്.ഐ പി. റഫീഖ് പറഞ്ഞു.
വീട്ടമ്മയുടെ പരിക്ക് ചെറുതാണെന്നും ആശുപത്രി വിട്ടതായും പറഞ്ഞു. കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കാവലുണ്ട്. ബുധനാഴ്ച ബോംബ് സ്ക്വാഡ് പരിശോധിക്കും.
https://www.facebook.com/Malayalivartha


























