ഉത്രയുടെ മാതാപിതാക്കള് ധ്രുവിനെ കൂട്ടി വീട്ടിലെത്തിയപ്പോള് ഓമനത്തം തുളുമ്പുന്ന മുഖം കണ്ട് തടിച്ചുകൂടിയവരുടെ കണ്ണുകള് ഈറനണിഞ്ഞു... ആ കുഞ്ഞു കണ്ണുകള് വീട്ടില് ആരെയോ തിരയുന്നത് കാണാമായിരുന്നു, ഭിത്തിയിലെ ചില്ലിട്ട ഫോട്ടോയില് കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടു നിന്നവരുടെ കരളലിയിപ്പിച്ചു

പിന്നീട് ആശുപത്രിയില്നിന്ന് മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാന് ബുദ്ധിമുട്ടുള്ളതിനാല് കാറില്നിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയില് രണ്ടുതവണ മുറിവില് മരുന്നുെവക്കാനായി ആശുപത്രിയില് പോകുംവഴിയും കുഞ്ഞിനെ കണ്ടിരുന്നു. മാസത്തില് രണ്ട് തവണയെങ്കിലും ഉത്ര കുഞ്ഞുമായി ഏറത്തെ കുടുംബവീട്ടില് വരുകയും രണ്ടോ മൂന്നോ ദിവസത്തിനുശേഷം സൂരജെത്തി കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും.
ഉത്ര മരിക്കുന്ന ദിവസം ധ്രുവ് സൂരജിന്റെ വീട്ടിലായിരുന്നതിനാല് അവസാനനോക്കിനുള്ള ഭാഗ്യവും ഉത്രക്കില്ലാതെ പോയി. ശിശുക്ഷേമസമിതി അധികൃതര് ചൊവ്വാഴ്ച പകല് പന്ത്രണ്ടരയോടെ ഏറത്തെ കുടുംബവീട്ടിലെത്തിയാണ് ധ്രുവിനെ ഉത്രയുടെ മാതാപിതാക്കള്ക്ക് കൈമാറിയത്. ഉത്രയുടെ ശവസംസ്കാരചടങ്ങിന് ശേഷം കുട്ടിയെ ശിശുക്ഷേമസമിതി വഴി ഏറ്റെടുത്ത് സൂരജ് അടൂര് പറക്കോട്ടുള്ള കുടുംബവീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് ഉത്രയുടെ മാതാപിതാക്കള് കൊല്ലം റൂറല് എസ്.പിക്ക് പരാതി നല്കുന്നതും സൂരജ് അറസ്റ്റിലാകുന്നതും.
മകളുടെ മരണം കൊലപാതകമാണെന്ന് അറിഞ്ഞതോടെയാണ് കുട്ടിയുടെ സുരക്ഷയും ഭാവിയും പരിഗണിച്ച് കുടിയെ തിരികെ ലഭിക്കാന് രക്ഷാകര്ത്താക്കള് നിയമ നടപടി സ്വീകരിച്ചത്. തുടര്ന്ന് പത്തനംതിട്ട ജില്ല ശിശുക്ഷേമസമിതിയുമായി ബന്ധപ്പെടുകയും കുട്ടിയെ ഏറ്റെടുക്കാല് അഞ്ചല് പൊലീസുമായി സൂരജിന്റെ വീട്ടില് എത്തിയെങ്കിലും കുട്ടിയെയും സൂരജിന്റെ മാതാവിനെയും കണ്ടെത്താന് കഴിഞ്ഞില്ല. ഇതോടെ സംഘം മടങ്ങുകയായിരുന്നു. തുടര്ന്ന് ചൊവ്വാഴ്ച രാവിലെ മുതല് പൊലീസിന്റെയും ശിശുക്ഷേമസമിതി അധികൃതരുടെയും നിരന്തര ഇടപെടലിനെത്തുടര്ന്നാണ് കുട്ടിയെ തിരിച്ചുവാങ്ങാന് കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha


























