ചോദിച്ചതെല്ലാം കൈനിറയെ നല്കി പൊന്നും പണവുമെല്ലാം യഥേഷ്ടം വാരിക്കോരി ആ അച്ഛന് നല്കി.... സ്വന്തം മകളെ സുരക്ഷിതമായ കൈകളിലേല്പ്പിക്കുക എന്നത് ഏതൊരച്ഛന്റെയും ആഗ്രഹംപോലെ ഉത്രയുടെ അച്ഛനും മരുമകന് വേണ്ടത്ര സൗകര്യങ്ങള് ഒരുക്കിക്കൊടുത്തു, ഒടുവില്... സൂരജിന്റെ കുടുംബത്തിന്റെ പങ്ക് പുറത്ത്....

സ്വന്തമായി നല്ലൊരു വരുമാനം പോലുമില്ലാത്ത ഒരു ചെറുപ്പക്കാരനെക്കൊണ്ട് ഉത്രയുടെ കഴുത്തില് മിനു കെട്ടിച്ചതിനു പിന്നില് വന് അബദ്ധം ഒളിഞ്ഞു കിടപ്പുണ്ടെന്ന് ആ പിതാവിന് അറിയില്ലായിരുന്നു. ചോദിച്ചതെല്ലാം കൈനിറയെ നല്കി പൊന്നും പണവുമെല്ലാം യഥേഷ്ടം വാരിക്കോരി ആ അച്ഛന് നല്കി. ഒടുവിലിതാ പാമ്പു കടിയേറ്റ് ദാരുണമരണം .പാത്രമറിഞ്ഞേ ദാനം ചെയ്യാവൂ എന്ന പഴമൊഴി ഇവിടെ പ്രസക്തമാണ് .ഒരു ക്ഷുദ്രജീവിയെ ഭര്ത്താവായി കൊണ്ടുനടന്ന് മഹാദുരിതം അനുഭവിക്കേണ്ടി വന്ന ആ കുടുംബത്തിന്റെ കണക്കുകൂട്ടല് തെറ്റിച്ചത് 2018 മാര്ച്ച് 26 മുതലാണ് .പണത്തിനു വേണ്ടി തട്ടിപ്പു നടത്തിയതിന്റെ പേരിലും അമ്മായിയപ്പന് സഹായിച്ചിട്ടുണ്ട് .സ്വന്തം മകളെ സുരക്ഷിതമായ കൈകളിലേല്പ്പിക്കുക എന്നത് ഏതൊരച്ഛന്റെയും ആഗ്രഹമാണ് അത് സഫലമാക്കാന് വേണ്ടി മരുമകന്
വേണ്ടത്ര സൗകര്യങ്ങള് ഒരുക്കി .ജോലിയില് നിന്നും കിട്ടുന്ന വരുമാനം വീട്ടാവശ്യത്തിന് പോലും തികയുന്നില്ലെന്ന് കരുതി മാസം തോറും മരുമകനെ തീറ്റിപോറ്റുന്ന ഉത്തരവാദിത്തം കൂടി അമ്മായിയപ്പന് ഏറ്റെടുത്തു ഒടുവില് മകളുടെ ജീവിതത്തിനു ഒരു സുരക്ഷയുമില്ല എന്ന് കരുതി വിവാഹമോചനം വരെ ഏര്പ്പെടുത്തേണ്ട ഘട്ടം വന്നപ്പോഴാണ് എല്ലാം കൈവിട്ട് പോകും എന്ന് കരുതി സൂരജെന്ന ഈ തട്ടിപ്പുകാരന്
ആ കൊടുക്രൂരത നടപ്പിലാക്കിയത് .
പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നില് വിവാഹമോചനക്കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമെന്നു സൂചന വ്യക്തമായിരിക്കുകയാണ് . ചോദ്യം ചെയ്യലില് സൂരജ് ഇക്കാര്യം സമ്മതിച്ചു. വിവാഹശേഷം സൂരജ് ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണു വിവരം. 2018 മാര്ച്ച് 26 നായിരുന്നു വിവാഹം. മൂന്നര മാസത്തിനു ശേഷം കലഹം തുടങ്ങി. കഴിഞ്ഞ ജനുവരിയില് സൂരജും ഉത്രയും തമ്മില് അടൂരിലെ വീട്ടില് വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദര പുത്രന് ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞു.
സ്ത്രീധനത്തുക മുഴുവന് തിരികെ നല്കേണ്ടി വരുമെന്നതിനാല് സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവന്, 5 ലക്ഷം രൂപ, കാര്, പിതാവിനു നല്കിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നല്കേണ്ടി വരുമെന്നതായിരുന്നു കാരണം. ഇതോടെ അനുനയത്തിന്റെ പാതയിലായി. തുടര്ന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്നു പൊലീസ് പറയുന്നു. അതിനാല് തന്നെ ബന്ധുക്കളുടെ കൂടി പങ്ക് വ്യക്തമാകുന്ന തരത്തിലേക്ക് തന്നെയാണ് അന്വേഷണം നീങ്ങുന്നതെന്നും വ്യക്തമായിരിക്കുകയാണ് .സൂരജിന്റെ 'അമ്മ രേണുകയുടെ മൊഴിയില് നിന്നും മകനെ സംരക്ഷിക്കാനുള്ള തത്രപ്പാട് വ്യക്തമാണ് .ഉത്രയുടെ സ്വത്തുക്കളുടെ ഏക അവകാശിയായ
ഒന്നേകാല് വയസ്സുള്ള കുഞ്ഞിനെ തട്ടിയെടുക്കാന് ശ്രമിച്ചത് അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് .
"
https://www.facebook.com/Malayalivartha


























