ക്ഷമിക്കാനാകാത്ത ക്രൂരത ; അരുംകൊല ആ ഭയം കാരണം ; മാനസികമായും ശാരീരികമായും ഉത്രയേ പീഡിപ്പിച്ചു ; കൊല നടത്താൻ രണ്ടു തവണ വിഷ പാമ്പുകളെ വിലയ്ക്ക് വാങ്ങി; പാമ്പുകളെ വാങ്ങാൻ 17000 രൂപ ചെലവാക്കി; സൂരജിന്റെ ഏറ്റുപറച്ചിൽ ഇങ്ങനെ

കൊല്ലം അഞ്ചല് സ്വദേശി ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില് പ്രതി സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്. കൊലപാതകം സ്വത്ത് സ്വന്തമാക്കാൻ എന്നാണ് സൂരജിന്റെ മൊഴി. സ്വത്തിനും സ്വർണ്ണത്തിനും വേണ്ടി ഉത്രയ്ക്ക് തന്നില് നിന്ന് മാനസികമായും ശാരീരികമായും പീഡനം ഏല്ക്കേണ്ടി വന്നെന്നും സൂരജ് കുറ്റസമ്മതം നടത്തി. മാത്രമല്ല പീഡനം തുടർന്ന് കൊണ്ടുപായാൽ ഉത്രയെ കൂട്ടികൊണ്ടുപ്പോകാൻ വീട്ടുക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ ഉത്രയേ വീട്ടിൽ കൊണ്ടുപ്പോയാൽ സ്വത്ത് നഷ്ടമാകുമെന്ന് സൂരജ് പേടിച്ചിരുന്നു. കൊല നടത്താൻ രണ്ടു തവണ വിഷ പാമ്പുകളെ വിലയ്ക്ക് വാങ്ങി. പാമ്പുകളെ വാങ്ങാൻ 17000 രൂപ ചെലവാക്കി എന്നും സൂരജ് പറഞ്ഞു.
പീഡനം തുടർന്നതിനാൽ ഉത്രയുടെ വീട്ടുകാര് വിവാഹമോചനം ആവശ്യപ്പെട്ടത് കൊണ്ടായിരുന്നു ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജ് സമ്മതിച്ചിരിക്കുന്നു കഴിഞ്ഞ ജനുവരിയിലായിഉർന്നു ഉത്രയെ വീട്ടുകാര് അഞ്ചലിലെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാന് തീരുമാനിച്ചത് . വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടു. വൈരാഗ്യം മൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സൂരജ് മൊഴി നല്കി. അതേ സമയം ഉത്ര കൊലക്കേസില് കൂടുതല് തെളിവുകള് ശേഖരിക്കും. പ്രതികളെ അടൂരിലെ സൂരജിന്റെ വീട്ടില് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഉത്രയുടെ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് എത്തിയിരുന്നു . മരണം പമ്ബ കടിയേറ്റ് തന്നെയെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. ഇടതു കയ്യില് കടിയേറ്റ 2 പാടുകള് ഉണ്ട്. വിഷാംശം നാഡീവ്യൂഹത്തെ ബാധിച്ചുവെന്നും റിപ്പോര്ട്ടില് പറയുന്നുണ്ടു . കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘം കൈപ്പറ്റിയത്. ഉത്രയുടെ ആന്തരിക അവയവങ്ങള് രാസപരിശോധനക്കായി അയച്ചിടുണ്ട്. തിരുവനന്തപുരം മെഡിക്കല്കോളജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. പാമ്പ് കടിയേറ്റാണ് മരണം നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കിയതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല് ശാസ്ത്രിയ തെളിവുകള് അന്വേഷണ സംഘത്തിന് കിട്ടി കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























