പോലീസ് ഡ്രൈവറെ മര്ദിച്ച കേസില് എഡിജിപിയുടെ മകള്ക്കെതിരെ എജിയുടെ നിയമോപദേശം

എഡിജിപിയുടെ മകള് പോലീസ് ഡ്രൈവറെ മര്ദിച്ച കേസില് അഡ്വക്കേറ്റ് ജനറല് നിയമോപദേശം നല്കി. എഡിജിപിയുടെ മകള്ക്കെതിരേയാണ് എജിയുടെ നിയമോപദേശം. എഡിജിപിയുടെ മകളുടെ പരാതി നിലനില്ക്കില്ലെന്നും ഡ്രൈവര് ഗവാസ്കറുടെ പരാതി നിലനില്ക്കുന്നുവെന്ന് എജിയുടെ നിയമോപദേശത്തില് പറയുന്നു. ക്രൈംബ്രാഞ്ചിനാണ് എജി ഇതുസംബന്ധിച്ചു നിയമോപദേശം നല്കിയത്.
2018 ജൂണ് പതിനാലിനാണ് എഡിജിപി സുധേഷ് കുമാറിന്റെ പോലീസ് ഡ്രൈവറായ ഗവാസ്കറിനെ മകള് ആക്രമിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്ക്ക് വാഹനം ഉപയോഗിക്കുന്പോഴായിരുന്നു മര്ദനം. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ഗവാസ്കര് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സ തേടി.
എന്നാല് മകള് മര്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു എഡിജിപിയുടെ വിശദീകരണം. സംഭവത്തില് രണ്ടു വര്ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപിയുടെ മകളും, ഇവരുടെ പരാതിയില് തനിക്കെതിരേ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്കറും ക്രൈംബ്രാഞ്ചിനെ സമീപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























