കിണറ്റില് വീണ പശുക്കുട്ടിയെ എടുക്കാന് ശ്രമിക്കുന്നതിനിടെ രണ്ട് പേര് കിണറ്റില് വീണ് മരിച്ചു

കിണറ്റില് വീണ പശുക്കുട്ടിയെ എടുക്കാന് ശ്രമിക്കുന്നതിനിടെ രണ്ട് പേര് കിണറ്റില് വീണ് മരിച്ചു.കാസര്കോട് കുമ്പളയില് ഇന്ന് രാവിലെയാണ് സംഭവം. ധര്മ്മത്തടുക്ക സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. നാരായണന് (45), ശങ്കര് (35) എന്നിവരാണ് മരിച്ചത്.
കിണറ്റില് വീണ പശുക്കുട്ടിയെ എടുക്കാന് ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പശുവിനെ രക്ഷിക്കാനായി കിണറ്റില് ആദ്യം ഇറങ്ങിയ ശങ്കര് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടാണ് സഹായിക്കാനാണ് നാരായണന് കിണറ്റിലേക്ക് ഇറങ്ങിയത്.
നാട്ടുകാര് അറിയിച്ചതനുസരിച്ച് ഫയര്ഫോഴ്സ് എത്തിയിരുന്നുവെങ്കിലും ഇരുവരും മരിച്ചു. ഇരുവരും ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























