സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്തയെ നിയമിക്കും... ഈ മാസം 31ന് നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്തയെ നിയമിക്കും. ഈ മാസം 31ന് നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ല കലക്ടര് കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റാനും തീരുമാനമായി. മന്ത്രിസഭ യോഗത്തിന്േറതായിരുന്നു തീരുമാനം. 1986 ഐ.എ.എസ് ബാച്ചിലുള്പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന് സ്വദേശിയാണ്.
പി.കെ. മൊഹന്തിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള് ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമാണ്. ഹരിയാന സ്വദേശിയായ മൊഹന്തി 2016ല് രണ്ടു മാസം ചീഫ് സെക്രട്ടറിയായിരുന്നു.
" f
https://www.facebook.com/Malayalivartha


























