കൊറോണയെ തുടര്ന്ന് മാറ്റിവെച്ച പരീക്ഷകള് തുടങ്ങി; സര്ക്കാര് നിര്ദേശങ്ങള് പാലിച്ചുകൊണ്ട് ജില്ലയില് 11,707 കുട്ടികള് ആദ്യദിനം പരീക്ഷയെഴുതി

കൊറോണയെ തുടര്ന്ന് മാറ്റിവെച്ച പരീക്ഷകള് തുടങ്ങിയപ്പോൾ സര്ക്കാര് നിര്ദേശങ്ങള് പാലിച്ചുകൊണ്ട് ജില്ലയില് 11,707 കുട്ടികള് ആദ്യദിനം പരീക്ഷയെഴുതിയിരുന്നു . 6212 ആണ്കുട്ടികളും 5495 പെണ്കുട്ടികളും പരീക്ഷ എഴുതി . ഇതില് 13 പേര് മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഏഴ് ക്ലബിങ് സെന്ററുകളിലായി 47 ക്ലസ്റ്ററുകളും 159 പരീക്ഷ സെന്ററുകളുമാണുള്ളത്. ഗവണ്മെന്റ് സ്കൂളുകള്- 80, എയ്ഡഡ് സ്കൂളുകള്- 70, അണ് എയ്ഡഡ് സ്കൂളുകള്- 11, റ്റിഎച്ച്എസുകള്- 4, ഐഎച്ച്ആര്ഡി- 1, എന്നിങ്ങനെയാണ് കണക്ക്.
ഏറ്റവും കൂടുതല് കുട്ടികള് പരീക്ഷ എഴുതുന്ന ഗവണ്മെന്റ് സ്കൂള് ജിഎച്ച്എസ് കല്ലാര് (373 കുട്ടികള്)ആണ്. ഏറ്റവും കുറവ് കുട്ടികള് പരീക്ഷ എഴുതുന്ന ഗവണ്മെന്റ് സ്കൂള് ജിഎച്ച്എസ് കജനാപ്പാറ (3 കുട്ടികള്). ഏറ്റവും കൂടുതല് കുട്ടികള് പരീക്ഷ എഴുതുന്ന എയ്ഡഡ് സ്കൂള് എസ്ജെഎച്ച്എസ് കരിമണ്ണൂര് (331 കുട്ടികള്). ഏറ്റവും കുറവ് കുട്ടികള് പരീക്ഷ എഴുതുന്ന എയ്ഡഡ് സ്കൂള് ജിഎച്ച്എസ് മുക്കുളം (9 കുട്ടികള്). ഉച്ചകഴിഞ്ഞ് 1.45 മുതല് 4.30 വരെയാണ് പരീക്ഷാസമയം. ലോക്ക് ഡൗണില് മാറ്റി വച്ച പരീക്ഷയുടെ ബാക്കി ആരംഭിച്ചത് കണക്ക് പരീക്ഷയോടെയാണ്. 12 മണി മുതല് തന്നെ പരീക്ഷാ കേന്ദ്രത്തില് വിദ്യാര്ത്ഥികളെത്തി തുടങ്ങി.
https://www.facebook.com/Malayalivartha


























