സൂരജ് ബാങ്ക് ലോക്കറിലെത്തി സ്വര്ണ്ണമെടുക്കാനായി ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ; ആ ശ്രമം പൊളിഞ്ഞത് ഇങ്ങനെ; സിസിടിവി ദൃശ്യങ്ങള് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു

ആദ്യം ഉത്രയ്ക്ക് പാമ്പുകടിയേറ്റ മാര്ച്ച് രണ്ടിന് ഭര്ത്താവ് സൂരജ് ബാങ്ക് ലോക്കറിലെത്തി സ്വര്ണ്ണമെടുത്തെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ലോക്കര് പരിശോധിക്കാനായി സൂരജുമായി അന്വേഷണ സംഘം എത്തി. എന്നാൽ ബാങ്ക് അനുമതി നല്കിയിരുന്നില്ല. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാലായിരുന്നു ലോക്കർ പരിശോധനക്ക് അനുമതി നൽകാതിരുന്നതെന്ന് ഫെഡറൽ ബാങ്ക് അടൂർ ശാഖാ മാനേജർ വ്യക്തമാക്കി. സ്വര്ണ്ണമെടുക്കാനായി സൂരജ് ബാങ്കിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
. പ്രതി സൂരജിന്റെ കുറ്റസമ്മത മൊഴിപുറത്ത് വന്നിരുന്നു . സ്വത്ത് മോഹിച്ച് താൻ ഉത്രയെ കൊലപ്പെടുത്തി എന്നായിരുന്നു അന്വേഷണ സംഘത്തിന് മുന്നില് സൂരജ് പറഞ്ഞത്. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പിഡിപ്പിച്ചുവെന്നും കുറ്റസമ്മത മൊഴിയില് പറഞ്ഞിരുന്നു . ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാന് ബന്ധുക്കള് തീരുമാനിച്ചതോടെ കൊല നടത്താൻ തീരുമാനിച്ചുവെന്നും സൂരജിന്റെ കുറ്റസമ്മതമൊഴിയില് പറയുന്നു.
https://www.facebook.com/Malayalivartha

























