Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

നാലുമാസം പ്രായമായ കുട്ടിയുടെ മരണം കൊറോണയല്ലെന്ന് മാതാപിതാക്കള്‍; കുട്ടിക്ക് കൊറോണ ഉണ്ടായിരുന്നെങ്കില്‍ അടുത്തിടപഴകിയ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നു

27 MAY 2020 08:44 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ജന്മനാ ഹൃദ്രോഗിയായ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത് കൊറോണ ബാധിച്ചല്ലെന്നും ചികിത്സാപിഴവ് മൂലമാണെന്നും ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. കുട്ടിയുടെ മരണശേഷം ബന്ധുക്കളായ 33 പേരെ ഐസൊലേഷനില്‍ ആക്കിയിരുന്നു. കുട്ടിക്ക് കൊറോണ ഉണ്ടായിരുന്നെങ്കില്‍ അടുത്തിടപഴകിയ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ ആരോഗ്യവകുപ്പും സര്‍ക്കാരും തയ്യാറാകണം. ഈ വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും കുട്ടിയുടെ മാതാപിതാക്കളായ അഷ്‌റഫ്, ആഷിഫ, പിതൃസഹോദരന്‍ ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പും സംസ്ഥാന സര്‍ക്കാരും തെറ്റിദ്ധാരണ പരത്തുകയാണ്. ഏപ്രില്‍ 21നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ കുട്ടി വെന്റിലേറ്ററിലായിരുന്നു. 24ന് മരണം സംഭവിച്ചു. ജന്മനാ ഹൃദ്രോഗിയായ കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കിയിരുന്നു. എന്നാല്‍ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത് 28 മണിക്കൂറിന് ശേഷമാണ്.
പിറ്റേദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് വേണ്ടിയാണ് മരണം സ്ഥിരീകരിക്കുന്നത് നീട്ടിവെച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരണശേഷം ലഭിച്ച കൊറോണ ഫലം നെഗറ്റീവായതില്‍ ദുരൂഹതയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ ശ്രവ പരിശോധനഫലം പോസിറ്റീവാണോ നെഗറ്റീവാണോയെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ചികിത്സാ പിഴവ് മറച്ചുവെയ്ക്കാന്‍ കൊറോണ മരണമായി ചിത്രീകരിച്ചതാണോയെന്ന് സംശയമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (12 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (11 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (13 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends