ചക്ക വീണ് അതിഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കോവിഡ് ബാധിതന് രോഗമുക്തനായി. ... കഴുത്തിലെ കശേരുക്കള് തകര്‍ന്ന് സുഷുമ്നാനാഡിക്ക് സാരമായ പരിക്കേറ്റെത്തിയയാളെ ശസ്ത്രക്രിയയ്ക്ക് മുമ്പ് സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു,ഫലം നെഗറ്റീവായതോടെ ന്യൂറോ സര്‍ജറി ഐ.സി.യു.വിലേക്ക് മാറ്റി
ചക്ക വീണ് അതിഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കോവിഡ് ബാധിതന് രോഗമുക്തനായി. ... കഴുത്തിലെ കശേരുക്കള് തകര്‍ന്ന് സുഷുമ്നാനാഡിക്ക് സാരമായ പരിക്കേറ്റെത്തിയയാളെ ശസ്ത്രക്രിയയ്ക്ക് മുമ്പ് സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു,ഫലം നെഗറ്റീവായതോടെ ന്യൂറോ സര്‍ജറി ഐ.സി.യു.വിലേക്ക് മാറ്റി.
അപകടത്തില്‍ പരിക്കേറ്റ 43-കാരനായ കാസര്‍കോട് സ്വദേശിക്കാണ് ശസ്ത്രക്രിയയ്ക്ക് മുമ്പ് സ്രവപരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചക്കവീണുണ്ടായ പരിക്കിനും കോവിഡിനും ചികിത്സ ആരംഭിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍നിന്ന് മേയ് 19-ന് അതിഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ച രോഗിയുടെ കഴുത്തിലെ കശേരുക്കള് തകര്‍ന്നതായും സുഷുമ്നാനാഡിക്ക് സാരമായ പരിക്കേറ്റതായും പരിശോധനയില്‍ വ്യക്തമായി.
കാസര്‍കോട്ടുനിന്നു വന്നതിനാല്‍ സംശയത്തെത്തുടര്‍ന്ന് സ്രവപരിശോധന നടത്തുകയായിരുന്നു. കോവിഡ് ബാധിതനാണെന്ന മുന്നറിയിപ്പില്ലാതെ എത്തിയ രോഗിയുമായി സമ്പര്‍ക്കമുണ്ടായ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നയാളുടെ തുടര്‍ച്ചയായ രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവായി. കോവിഡ് മുക്തനായതോടെ അദ്ദേഹത്തെ കോവിഡ് ഐസൊലേഷന്‍ ഐ.സി.യു.വില്‍നിന്ന് മാറ്റി.
https://www.facebook.com/Malayalivartha