നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടം; മുന്നറിയുപ്പുമായി മന്ത്രി ഇ.പി.ജയരാജൻ
കണ്ണൂരില്‍ സാമൂഹ വ്യാപനത്തിന് സാധ്യത കൂടുതൽ. ഈ നില തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും ജില്ലാഭരണകൂടം. അതിനിടയിൽ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി മന്ത്രി ഇ.പി. ജയരാജന് .
കോവിഡ് ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിയായ ആസിയയ്ക്ക് അസുഖം പകര്‍ന്നത് തലശേരി മാര്‍ക്കറ്റിലെ തൊഴിലാളിയായ ഭര്‍ത്താവില്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല . കണ്ണൂര്‍ സബ്ജയിലിലെ റിമാന്‍ഡ് പ്രതികള്‍ക്കും രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന കാര്യവും വ്യക്തമല്ല. ഈയൊരു സാഹചര്യത്തില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതകള്‍ ഏറെ, .കോവിഡ് ബാധിച്ച 84 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 11,676 പേര് നിരീക്ഷണത്തിലുണ്ട്.
https://www.facebook.com/Malayalivartha