'ഒരായിരം നന്ദി എന്ന് അച്ഛന് പറയാന്‍ പറഞ്ഞു...അണ്ണനറിയുമോ എന്റെ പേഴ്സില്‍ പോലും അണ്ണന്റെ ഫോട്ടോ ആണ് വെച്ചിരിക്കുന്നത്.' അനുമതി ലഭ്യമായി ഇനി സന്തോഷം, സുന്ദർ പിച്ചൈയുടെ ആരാധകരായി മലയാളികൾ
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ബാറുകള്‍ക്ക് പൂട്ടിട്ടതോടെ മദ്യം വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉരുവായത്. എന്നാൽ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വീണ്ടും മദ്യം വാങ്ങാനുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കി നല്‍കിയിരിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. മദ്യവില്‍പ്പനയ്ക്കായുള്ള ഓണ്‍ലൈന്‍ ക്യൂ ആപ്പായ ബെവ് ക്യു ആപ്പ് വഴിയാണ് മദ്യം വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
എന്നാൽ പുതിയ സൗകര്യം ഏര്‍പ്പാടാക്കിയതോടെ ഉപയോക്താക്കള്‍ ഏറെ സന്തോഷത്തിലുമാണ്. ബെവ് ക്യു ആപ്പിന് അനുമതി നല്കിയ ഗൂഗിളിനോട് സന്തോഷപൂർവം നന്ദി പറയുകയാണ് മലയാളികള്‍. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടതെന്ന് കരുതുന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് മലയാളികളുടെ കമന്റുകള്‍ നിറയുന്നത്. എന്നാല്‍ സുന്ദര്‍ പിച്ചൈ എന്ന് പേരും ഗൂഗിള്‍ സിഇഒുടെ ചിത്രവുമുള്ള ഫേസ്ബുക്ക് പ്രൊഫൈല്‍ വെരിഫൈഡ് പ്രൊഫൈലല്ല എന്നാണ് ലഭ്യമാകുന്ന വിവരം. ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കുന്നത്തിനു മുന്നേ തന്നെ മലയാളികള്‍ സുന്ദര്‍ പിച്ചൈയുടെ ഈ പ്രൊഫൈല്‍ കയ്യടക്കുകയായിരുന്നു.
ആദ്യമൊക്കെ ബെവ് ക്യു ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കാനാവശ്യപ്പെട്ടായിരുന്നു കമന്റുകള്‍ നിറഞ്ഞത്. 'സുന്ദര്‍ അണ്ണാ.. ആ ബേവ് കോ ആപ്പ് ഒന്ന് അപ്രൂവ് ചെയ്യെന്നെ. കേരളത്തിന്റെ വരുമാനം കൂടണോ കുറയാണോ എന്ന് തീരുമാനിക്കേണ്ടത് ഇനി താങ്കളാവും...' തുടങ്ങി നിരവധി കമന്റുകളാണ് കണ്ടുതുടങ്ങിയത്. 'ഒരു നോ കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ലായിരിക്കും പക്ഷെ, താങ്കളുടെ ഒരു യെസ് അത് ചരിത്രമാവും. പിറകില്‍ പിറകില്‍ വരി നില്ക്കുന്ന ജനകോടികള്‍ക്ക് എന്നും ആവേശമാവുന്ന ചരിത്രം...' എന്നൊക്കെയായിരുന്നു കമന്റുകള്‍.
ഇതേതുടർന്ന് അനുമതി നല്‍കിയതോടെ കമന്റുകള്‍ മാറി മറിഞ്ഞു. 'താങ്ക് യൂ സുന്ദരേട്ടാ...' എന്നാണ് പ്രൊഫൈല്‍ പിക്ചറിനു താഴെ വന്ന കമന്റുകളിലൊന്ന്. 'നന്ദിയുണ്ട് ആശാനേ നന്ദിയുണ്ട്. ബെവ് ക്യു ആപ്പിന് അനുമതി നല്കിയ സുന്ദര്‍ജിക്ക് അഭിവാദ്യങ്ങള്‍... 'എന്ന് മറ്റൊരു കമന്‍ഡ്. 'ഒരായിരം നന്ദി എന്ന് അച്ഛന് പറയാന്‍ പറഞ്ഞു...അണ്ണനറിയുമോ എന്റെ പേഴ്സില്‍ പോലും അണ്ണന്റെ ഫോട്ടോ ആണ് വെച്ചിരിക്കുന്നത്..' എന്നാണ് മറ്റൊരു കമന്റ്. ആപ് നിര്‍മിക്കാന്‍ മുന്‍കൈ എടുത്ത സര്‍ക്കാരിനും, സുന്ദരന്‍ അണ്ണനും ..മണവാളന് ആന്‍ഡ് സണ്‍സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി രേഖപെടുത്തിക്കൊള്ളുന്നു ജയ് ജവാന്....തുടങ്ങി കമന്റുകള്‍ നീളുകയാണ്.
https://www.facebook.com/Malayalivartha