ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ മലപ്പുറത്ത് എട്ടുപേർക്ക് കൊറോണ
മുംബൈയില്‍ നിന്ന് മെയ് 21 ന് വീട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശിയായ 60 കാരന്, ഇദ്ദേഹത്തിന്റെ മരുമകള്‍ 30 വയസുകാരി, ഇവരുടെ മക്കളായ മൂന്ന് വയസുകാരി, മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞ്,
മുംബൈയില്‍ നിന്ന് മെയ് 16 ന് എത്തിയ തെന്നല തറയില്‍ സ്വദേശി 41 കാരന്, മുംബൈയില്‍ നിന്നുതന്നെ മെയ് 22 ന് എത്തിയ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്കറ്റില്‍ നിന്ന് കണ്ണൂര്‍ വഴി മെയ് 23 ന് ജില്ലയിലെത്തിയ ചേളാരി പാടാത്താലുങ്ങല്‍ സ്വദേശി 43 കാരന്,
ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്ന് മെയ് എട്ടിന് എത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി 37 കാരന് എന്നിവർ പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു.
ഇവരില്‍ പരപ്പനങ്ങാടി സ്വദേശിയായ 60 കാരന്റെ ഭാര്യക്കും മകനും മെയ് 26 ന് രോഗം സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha