കോഴിക്കോട് കോര്പറേഷന് മുന്മേയര് യു.ടി. രാജന് അന്തരിച്ചു, ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം, ഹൃദ്രോഗബാധയെത്തുടര്ന്ന് സഹകരണ ആശുപത്രിയില് ചികിത്സയിലായിരുന്നു

കോഴിക്കോട് കോര്പറേഷന് മുന്മേയര് യു.ടി. രാജന് (70) അന്തരിച്ചു. ചൊവ്വാഴ്ച പുലര്ച്ചെ 1. 52നാണ് അന്ത്യം. ഹൃദ്രോഗബാധയെത്തുടര്ന്ന് സഹകരണ ആശുപത്രിയില് ചികിത്സയിലായിരുന്നു. അഭിഭാഷകന്, രാഷ്ട്രീയനേതാവ്, സാംസ്കാരികപ്രവര്ത്തകന് എന്നീ നിലകളില് ശ്രദ്ധേയനായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെഎസ്യുവിലൂടെയാണ് രാജന് രാഷ്ട്രീയപ്രവര്ത്തനം ആരംഭിച്ചത്.
കോഴിക്കോട് ഗവ. ലോ കോളേജില് വിദ്യാര്ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ഭാരവാഹിയായിരുന്നു. 1990 ഫെബ്രുവരി അഞ്ചിന് അദ്ദേഹം കോഴിക്കോട് മേയറായി. കോര്റേഷന് കൗണ്സിലില് ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള് ധാരണയനുസരിച്ച് കോണ്ഗ്രസ് എസിന് മേയര്പദവി ലഭിച്ചപ്പോഴാണ് രാജന് നഗരപിതാവായത്. പിന്നീട് കോണ്ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന് കഴിഞ്ഞവര്ഷം ബിജെപിയില് അംഗത്വമെടുത്തു.
https://www.facebook.com/Malayalivartha

























