സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു. ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും.
ഈവർഷം ജനുവരി ഒന്നുമുതലുള്ള കുടിശികയും അനുവദിച്ചിട്ടുണ്ട്. അത് പ്രത്യേകമായി വിതരണം ചെയ്യാനായി മറ്റൊരു ഉത്തരവിറക്കുമെന്നും അറിയിക്കുകയും ചെയ്തു. 96 കോടിയുടെ അധികചെലവാണ് ഇതുമൂലമുണ്ടാകുന്നത്. 2% കൂട്ടിയതോടെ ഡി.എ.യും ഡി.ആറും ശമ്പളത്തിന്റെയും പെൻഷന്റേയും 37% ആവുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























