സംസ്ഥാനത്ത് വരും ദിവസങ്ങളില് കാലവര്ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിള് കാലവര്ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ബുധനാഴ്ച മുതല് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില് കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു . 24 മണിക്കൂറില് ഏഴു മുതല് 20 വരെ സെന്റിമീറ്റര് അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇതു കണക്കിലെടുത്ത് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് ബുധനാഴ്ചയും പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളില് വ്യാഴം, വെള്ളി ദിവസങ്ങളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു .
അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല് ഇടുക്കി ജില്ലയില് വെള്ളിയാഴ്ച ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . കാലവര്ഷം മൂന്നാഴ്ച പിന്നിടുമ്പോള് സംസ്ഥാനത്ത് 10 ശതമാനം മഴക്കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയിട്ടുള്ളത് . 46.31 സെന്റിമീറ്റര് മഴയാണ് ഇന്നലെ വരെ സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത് .
എന്നാല് പെയ്തത് 41.86 സെന്റിമീറ്ററാണ്. ഇക്കാലയളവില് സംസ്ഥാനത്ത് ഏറ്റവും കൂടുതല് മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്, 55 ശതമാനം അധിക മഴ . കണ്ണൂര് ജില്ലയില് 34 ശതമാനവും തിരുവനന്തപുരത്ത് 28 ശതമാനവും കാസര്ഗോഡ് അഞ്ചു ശതമാനവും അധിക മഴ പെയതെന്നാണ് കണക്കുകള്.
https://www.facebook.com/Malayalivartha

























