2011 ഡിസംബറില് കെ.എസ്.ആര്.ടി.സി. കാന്റീന് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില് പ്രതിക്കു ജീവപര്യന്തം

2011 ഡിസംബര് 29-ന് രാത്രി ചേര്ത്തല കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്ഡിലെ കാന്റീനില് നിന്നും ഭക്ഷണം കഴിച്ച ശേഷം ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില് പ്രതിക്കു ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. ആലപ്പുഴ അഡീഷണല് ജില്ലാ കോടതി (രണ്ട്) ജഡ്ജി എ. ഇജാസാണ് ശിക്ഷ വിധിച്ചത്.
കാന്റീനില്നിന്നു കഴിച്ച ഭക്ഷണത്തിന് അമിത ബില് ഈടാക്കിയെന്ന് ആരോപിച്ചു കാന്റീന് ജിവനക്കാരനുമായി തണ്ണീര്മുക്കം പുത്തന്വെളിയില് അനില് കുമാര് (49) കൈയാങ്കളിയിലേര്പ്പെടുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നു. മണ്ണഞ്ചേരി കാട്ടുങ്കല് വീട്ടില് ബാബു എന്നു വിളിക്കുന്ന ഡൊമിനിക്ക്(49) ആണ് കൊല്ലപ്പെട്ടത്.
302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവിനും മൂന്നു ലക്ഷം രൂപ പിഴയും 323-ാം വകുപ്പ് പ്രകാരം ഒരു വര്ഷം തടവിനും 324-ാം വകുപ്പ് പ്രകാരം മൂന്നു വര്ഷം തടവിനുമാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴയടയ്ക്കാന് തയാറായില്ലെങ്കില് ഒരു വര്ഷംകൂടി ജയില് ശിക്ഷ അനുഭവിക്കണം. പ്രതിയില്നിന്നു പിഴ ഈടാക്കി കിട്ടുന്ന പക്ഷം അതു മരിച്ച ബാബുവിന്റെ അനന്തരാവകാശികള്ക്കു നല്കണമെന്നും കോടതി ഉത്തരവിട്ടു.
ചേര്ത്തല സി.ഐയായിരുന്ന കെ.ജി. അനീഷ് ചാര്ജ് ചെയ്ത കേസില് പ്രോസിക്യൂഷനുവേണ്ടി അഡീഷണല് പബ്ലിക്ക് പ്രോസിക്യുട്ടര് പി.കെ. രമേശനും അഡ്വ.പി.പി. ബൈജുവും ഹാജരായി.
https://www.facebook.com/Malayalivartha

























