ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു... അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല് കോവിഡ് ബാധിതര്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,86,151 പേര്ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4,74,260 പേര് മരിച്ചു. 49,21,899 പേര് രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല് കോവിഡ് ബാധിതര്. അമേരിക്കയില് 23,88,153 പേര്ക്കും ബ്രസീലില് 11,11,348 പേര്ക്കുമാണ് രോഗം ബാധിച്ചത്.
അമേരിക്കയില് 1,22,610 പേരും ബ്രസീലില് 51,407 പേരും കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതരുടെ എണ്ണത്തില് മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയില് 592280 പേര്ക്ക് രോഗം ബാധിക്കുകയും 8206 പേര് മരിക്കുകയും ചെയ്തു. റഷ്യക്ക് പിന്നാലെ ഇന്ത്യയിലാണ് ഏറ്റവും കൂടുതല് കോവിഡ് ബാധിതര്. രാജ്യത്ത് 4,40,450 പേര്ക്ക് രോഗം ബാധിക്കുകയും 14,015 പേര് മരിക്കുകയും ചെയ്തു. അതേസമയം, ദക്ഷിണകൊറിയയില് കോവിഡിന്റെ രണ്ടാംവരവ് സ്ഥിരീകരിച്ചു.
മേയില് കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചതായി കൊറിയന് സന്റെര് ഫോര് ഡിസീസ് കണ്ട്രോള് മേധാവി ജുങ് എന് ക്യോങ് വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം 17 കോവിസ് കേസുകളാണ് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു. ഇതിനെ തുടര്ന്നാണ് രോഗവ്യാപനത്തിന്റെ രണ്ടാം വരവുണ്ടായെന്ന നിഗമനം. ദക്ഷിണകൊറിയക്ക് പുറമെ ചൈനയിലും കോവിഡിന്റെ രണ്ടാംവരവുണ്ടായെന്നാണ് വിലയിരുത്തല്. ചൈനയില് 24 മണിക്കൂറിനിടെ 22 കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്.
"
https://www.facebook.com/Malayalivartha

























