തോട്ടില് വീണ രണ്ടു വയസ്സുകാരി ഒഴുകിയത് 200 മീറ്ററോളം... തോട്ടില് കുളിക്കുകയായിരുന്ന സീനയ്ക്കും പ്രിന്സിക്കും പിടിക്കാന് കഴിഞ്ഞില്ല, അവര് അലമുറയിട്ട് നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന കുട്ടികള് രണ്ടുവയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി

തോട്ടില് വീണ രണ്ടു വയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിത് കുളിക്കാനിറങ്ങിയ കുട്ടികള്. രണ്ടുവയസ്സുകാരി കൊച്ചുതെരേസക്ക് ഇത് രണ്ടാംജന്മം. അമ്മ വീടിനടുത്ത് പൊന്നൊഴുകും തോടിന് സമീപത്തെ കൈത്തോട്ടില് കാല്വഴുതി വീണ തെരേസയെ രക്ഷകരായത് കുളിക്കാനിറങ്ങിയ കുട്ടികള്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം നടന്നത്.
പാലാ ചാവറ സ്കൂള് അധ്യാപകനായ കുറുപ്പന്തറ മറ്റത്തില് ജോമിയുടെ മകളായ തെരേസ അമ്മവീടായ മല്ലികശ്ശേരിയിലെ പുത്തന്പുരയ്ക്കല് വീട്ടില് അമ്മ ബിന്ദുവിനോടൊപ്പമായിരുന്നു. വൈകീട്ട് വീടിന് സമീപത്തെ കൈത്തോട്ടില് വീണത് ആരും കണ്ടില്ല. 200 മീറ്ററോളം ഒഴുകി പൊന്നൊഴുകും തോട്ടിലേക്ക് ചേരുന്ന ഭാഗത്ത് എത്തി. തോട്ടില് കുളിക്കുകയായിരുന്ന കാരിമറ്റത്തില് സീനയും കൂട്ടുങ്കല് പ്രിന്സിയും കുട്ടി ഒഴുകി വരുന്നതു കണ്ടു. ഇവര്ക്ക് പിടിക്കാന് കഴിഞ്ഞില്ല.
അലമുറയിട്ടതോടെ സമീപത്തുണ്ടായിരുന്ന കല്ലമ്പള്ളില് ആനന്ദും കൂട്ടുകാരും ചേര്ന്ന് കരക്കുകയറ്റി. അബോധാവസ്ഥയിലായിരുന്ന തെരേസയെ ഉടന് പുതിയിടം ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നല്കി പാലാക്ക് കൊണ്ടുപോകാന് നിര്ദേശിച്ചതിനെത്തുടര്ന്ന് ആംബുലന്സ് വിളിക്കാന് ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന മാണി സി. കാപ്പന് എം.എല്.എ തന്റെ വണ്ടിയില് പാലാ മരിയന് മെഡിക്കല് സെന്ററില് എത്തിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























