മൂന്നാറില് 96 വര്ഷങ്ങള്ക്കു ശേഷം വീണ്ടും മോണോ റെയില്...പദ്ധതി പ്രഖ്യാപനം കഴിഞ്ഞിട്ട് ഒരു വര്ഷം !

മന്ത്രി കടകംപിള്ളി സുരേന്ദ്രന് കഴിഞ്ഞ വര്ഷം ജൂണില് പ്രഖ്യാപിച്ച മൂന്നാര് - മാട്ടുപ്പെട്ടി മോണോ റെയില് പുനസ്ഥാപനം ഒരു വര്ഷം പിന്നിടുമ്പോഴും പ്രഖ്യാപനം മാത്രമായി ഒതുങ്ങി.
മൂന്നാറില് നിന്നു മാട്ടുപ്പെട്ടിയിലേക്ക് ഡാര്ജിലിങ്ങിലെ ഹിമാലയന് ട്രെയിന് സര്വീസിന്റെ മാതൃകയില് മോണോ റെയില് പദ്ധതി ടൂറിസം വകുപ്പ് ഏറ്റെടുത്തു നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. 96 വര്ഷം മുന്പ് സര്വീസ് അവസാനിപ്പിച്ച ഇവിടത്തെ മോണോ റെയിലിന്റെ ചുവട് പിടിച്ചായിരുന്നു പുതിയ പദ്ധതി.
മോണോ റെയില് നിലനിന്നത് മൂന്നാര് ടൗണില് നിന്നു കുന്നും മലയും താണ്ടി 35 കിലോമീറ്റര് ദൂരത്തില് ടോപ് സ്റ്റേഷന് വരെ ആയിരുന്നു. 1924-ലെ മഹാപ്രളയത്തില് ഇതു തകര്ന്നു. അന്നത്തെ മോണോ റെയിലിന്റെ പാത പിന്തുടര്ന്ന് മൂന്നാറില് നിന്ന് 5 കിലോമീറ്റര് ദൂരം ആദ്യ ഘട്ടത്തില് നവീകരിക്കാനായിരുന്നു പദ്ധതി.
ടൂറിസം വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായി മന്ത്രി അന്ന് ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു. റെയില്വേ വികസന കോര്പറേഷന്, ടൂറിസം വകുപ്പ് പ്രതിനിധികള് സന്ദര്ശനം നടത്തി നല്കുന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് പദ്ധതിക്കു രൂപം നല്കും എന്നായിരുന്നു അറിയിപ്പെങ്കിലും ആകെ സന്ദര്ശനം നടത്തിയത് എസ്.രാജേന്ദ്രന് എംഎല്എയും ഡിടിപിസി സെക്രട്ടറിയും മാത്രമായിരുന്നു.
https://www.facebook.com/Malayalivartha

























