സ്കൂട്ടറില് വന്ന യുവതി തെന്നിവീണു; സാഹയിക്കാനെന്ന വ്യാജേന അടുത്ത് കൂടി ഉപദ്രവം; രണ്ടുപ്പേർ അറസ്റ്റിൽ

കൊല്ലം പറവൂരിൽ നടുറോഡിൽ അരങ്ങേറിയത് നടുക്കുന്ന ക്രൂരത. വിവാഹിതയായ യുവതിയെ വഴിയില് തടഞ്ഞുെവച്ച് അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു . ഈ ദ്രോഹം ചെയ്ത രണ്ടുപേരെ പരവൂര് പോലീസ് അറസ്റ്റ് ചെയ്തു.കോങ്ങാല് സ്വദേശികളായ എ.അഷ്റഫ് (33), നിസാര് (33) എന്നിവരെയാണ് അഡീഷണല് എസ്.ഐ. സണ്ണോയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
നിസാര് എന്ന കൂട്ടുപ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു .കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു ഈ സംഭവം നടന്നത്. സ്കൂട്ടറില് വന്ന യുവതി കോങ്ങാല് ഭാഗത്ത് തെന്നിവീണിരുന്നു. ഇവരെ സഹായിക്കാനെന്ന മട്ടില് അടുത്തുകൂടിയതായിരുന്നു ഇരുവരും. എന്നാൽ പിന്നീട് പ്രതികള് യുവതിയെ ഉപദ്രവിക്കുകയായിരുന്നു. മാത്രമല്ല അപമാനിക്കാന് ശ്രമിച്ചതറിഞ്ഞ് ചോദിക്കാനെത്തിയ ഭര്ത്താവിനെയും ഇവര് മര്ദ്ദിച്ചതായി പരവൂര് ഇന്സ്പെക്ടര് ആര്.രതീഷ് അറിയിക്കുകയും ചെയ്തു .യുവതിയുടെ പരാതിയെത്തുടര്ന്ന് അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച കോടതിയില് ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























