തലേദിവസത്തെ കാറ്റിലും മഴയിലും പൊട്ടിയ വൈദ്യുതി കമ്പി വീണത് തോട്ടിലേക്ക്... ഒന്നുമറിയാതെ കുട്ടികളുടെ ക്രിക്കറ്റ് കളി, പന്ത് തോട്ടിലേക്ക് പോയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... കുട്ടിക്ക് ഷോക്കേറ്റത് കണ്ടു വീട്ടുകാരും അയല്വാസികളും ബഹളം വെക്കുന്നതിനിടെ കുട്ടിയെ രക്ഷിക്കാന് വെള്ളത്തില് എടുത്ത് ചാടി ഇര്ഫാന്... അഴിയൂരിനെ കണ്ണീരില് കുളിപ്പിച്ച് ദാരുണ മരണങ്ങള്

അഴിയൂര് പഞ്ചായത്തിനെ കണ്ണീരില് കുളിപ്പിച്ച് അടുത്ത വീട്ടുകാര് ആയ രണ്ടു പേര് ഷോക്കടിച്ച് മരിച്ചു.
അഴിയൂര് പഞ്ചായത്തിലെ മരുന്നറക്കല് ഒന്നാം വാര്ഡിലെ തെക്കേ മരുന്നറക്കല് സലീമിന്റെയും സുമയ്യത്തിന്റെയും മകന് ജിഎച്ച്എസ് അഴിയൂര് ഹൈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ത്ഥി 13 വയസ്സ് സഹല് തൊട്ടടുത്ത വീട്ടുകാരന് ആയ നേല്ലോളി മഹമൂദ് റാബിയ എന്നവരുടെ മകന് 25 വയസ്സ് ഇര്ഫാന് എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.
രാവിലെ കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിക്കുകയായിരുന്ന സഹല് പന്ത് തോട്ടിലേക്ക് പോയത് എടുക്കുന്നതിനു വേണ്ടി വെള്ളത്തില് ഇറങ്ങിയപ്പോഴാണ് തലേദിവസത്തെ കാറ്റിലും മഴയിലും പൊട്ടിയ വൈദ്യുതി കമ്ബിയില് നിന്ന് ഷോക്കേറ്റത്.
കുട്ടിക്ക് ഷോക്കേറ്റത് കണ്ടു വീട്ടുകാരും അയല്വാസികളും ബഹളം വെക്കുന്നതിനിടയില് കുട്ടിയെ രക്ഷിക്കാന് വെള്ളത്തില് ഇര്ഫാന് എടുത്തു ചാടുകയായിരുന്നു.
തുടര്ന്ന് മാഹി ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില് പോസ്റ്റ്മോര്ട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചുമണിക്ക് ഹാജിയാര്പള്ളി ഖബറടക്കം നടത്തു മാഹി ആശുപത്രിയില് ആണ് മൃതദേഹങ്ങള് പോസ്റ്റ് മോര്ട്ടം ചെയ്തത്.
https://www.facebook.com/Malayalivartha

























