ആശുപത്രിയിലേക്ക് ഓടിക്കയറിയെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ലോറി ഡ്രൈവര് മരിച്ചു

കോഴിക്കോട് ജില്ലയില് നടുവണ്ണൂരിനടുത്ത് ലോറി വഴിയരികില് നിര്ത്തിയിട്ട ശേഷം 'എന്നെ രക്ഷിക്കണേ' എന്നു പറഞ്ഞ് ആശുപത്രിയിലേക്ക് ഓടിക്കയറിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവര് മരിച്ചു. ഈറോഡ് സ്വദേശിയായ ഷണ്മുഖ(50)മാണ് മരിച്ചത്.
നടുവണ്ണൂരിലെ സ്വകാര്യആശുപത്രിയില് ഇന്നലെ രാത്രി 10.15-നാണ് സംഭവം.
ഷണ്മുഖത്തെ പെട്ടെന്നുതന്നെ ഡോക്ടര് പരിശോധിച്ചു.
ഇസിജി എടുക്കാന് നഴ്സുമാരെ വിളിച്ചെങ്കിലും വരുമ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ നിര്ദേശപ്രകാരം ആശുപത്രി അടച്ചു.
https://www.facebook.com/Malayalivartha

























