പാമ്പിൻറെ മുട്ടകൾ വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്ക്ക് നാവില് കടിപ്പിക്കാന് കൈമാറും; സുരേഷിന്റെ ലഹരി ബന്ധങ്ങൾ നിരവധി

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതി പാമ്പുപിടിത്തക്കാരന് സുരേഷിന് ഉള്ള ബന്ധങ്ങൾ ഞെട്ടിക്കുന്നത്. ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ് തെളിവെടുപ്പില് കണ്ടെത്തുകയുണ്ടായി . പാമ്പിനെ പിടികൂടുമ്പോള് മുട്ടകളുണ്ടെങ്കില്, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്ക്ക് നാവില് കടിപ്പിക്കാന് കൈമാറുക പതിവായിരുന്നുവെന്ന് വനംവകുപ്പധികൃതര് പറഞ്ഞു . ഇതുസംബന്ധിച്ച് കൂടുതല് തെളിവുകള് ശേഖരിക്കാനുണ്ട് എന്നും അന്വേഷണ സംഘം വ്യക്തമാക്കി .
സുരേഷിന്റെ പക്കല്നിന്നാണ് ഉത്രയുടെ ഭര്ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാള് മൂര്ഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിനോടു പറഞ്ഞതായും തെളിവെടുപ്പില് വ്യക്തമായി.സുരേഷ് മൂര്ഖനെ പിടികൂടിയ ആലംകോട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര് പ്രതിയുമായി വീണ്ടും തെളിവെടുത്തു. മൂര്ഖന് കൊഴിച്ചിട്ട പടം ഇവിടെനിന്നു കണ്ടെത്തുകയും ചെയ്തു . ഇത് കൂടുതല് പരിശോധനയ്ക്ക് രാജീവ് ഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് അയക്കുകയുണ്ടായി . വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സര്ജന് ഡോ. ജേക്കബും ആലംകോട്ട് എത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനാല് ചൊവ്വാഴ്ച സൂരജിനെയും സുരേഷിനെയും വീണ്ടും മൂന്നുദിവസത്തെ കസ്റ്റഡിയില് വാങ്ങുമെന്ന് അഞ്ചല് റെയ്ഞ്ച് ഓഫീസര് ബി.ആര്.ജയന് പറഞ്ഞു.
https://www.facebook.com/Malayalivartha

























