എന്നെ ആരെങ്കിലും രാജ്ഞിയെന്നും, രാജകുമാരിയെന്നും വിളിച്ചിരുന്നെങ്കില് എന്ന് ഞാന് ആശിച്ചു പോകുന്നു.. സ്വന്തം ദുര്ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളി മാറുകയാണ്'.. മുല്ലപ്പള്ളിയുടേത് ' അധഃപതിച്ച മനസാണ് ,.സ്ത്രീകളെ ഇങ്ങനെയൊക്കെയാണോ നിങ്ങള് കാണുന്നത്! തുറന്ന് പറഞ്ഞു വീണാ എസ് നായര്

കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീയ തിമിരം ബാധിച്ചയാള് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് മഹിളാ കോണ്ഗ്രസ് നേതാവ് വീണാ വി നായര്. ഫേസ്ബുക്കിലൂടെയാണ് അവരുടെ വിമര്ശനം.
ഫേസ്ബുക്ക് പോസ്റ്റിലൂടെ...
കേരളത്തിലെ സ്ത്രീ സമത്വത്തിന്റെ വിവിധ ഭാവങ്ങള്
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്ക്കെതിരെ നടത്തിയ പദപ്രയോഗമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളമാകെ ചര്ച്ച ചെയ്തത്. കേരളത്തിലെ മാധ്യമങ്ങളും, മന്ത്രിമാരും, എം എല് എമാരും എല്ലാം ആ വാക്കുകളിലെ സ്ത്രീവിരുദ്ധത പോസ്റ്റ്മോര്ട്ടം ചെയ്യുന്ന തിരക്കിലായിരുന്നു. ഈ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി തന്റെ കോവിഡ് പത്ര സമ്മേളനത്തില് നല്കിയ മറുപടി നമുക്കൊന്ന് പരിശോധിക്കാം.
'സ്വന്തം ദുര്ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളി മാറുകയാണ്'. മുല്ലപ്പള്ളിയുടേത് ' അധഃപതിച്ച മനസാണ് , ഒരു .പ്രത്യേകമായ മനോനിലയുടെ പ്രതിഫലനമാണ് അത് സ്ത്രീ വിരുദ്ധവുമാണ് .സ്ത്രീകളെ ഇങ്ങനെയൊക്കെയാണോ നിങ്ങള് കാണുന്നത്. കെപിസിസി അധ്യക്ഷന്റെ വാക്കുകള് 'രാഷ്ട്രീയ തിമിരം' ബാധിച്ച യാതാര്ത്ഥ്യം കാണാന് കഴിയാതെ പോയ ഒരു മനസിന്റെ ജല്പനം എന്ന നിലയ്ക്ക് അവഗണിക്കാവുന്നതല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു'
ഇതൊക്കെ കാണുമ്ബോള് എനിക്ക് തോന്നുന്നത് ഈ കേരള സമൂഹത്തില് രണ്ടു തരം സ്ത്രീകളുണ്ടെന്നാണ്. പ്രിവിലേജ്ഡ് ആന്ഡ് അണ്ടര് പ്രിവിലേജ്ഡ്. കേരളത്തിന്റെ ആരോഗ്യമന്ത്രി പ്രിവിലേജ്ഡ് ആയ വിഭാഗത്തില്പെട്ടതാവണം. അതുകൊണ്ടാണ് അവര്ക്കെതിരെ ഒരു പരാമര്ശം ഉണ്ടായപ്പോള് കേരളത്തിലെ മാധ്യമങ്ങള് അടക്കമുള്ള സമൂഹം ഉണര്ന്നതും. എന്നാല് അണ്ടര് പ്രിവിലേജ്ഡ് ആയ കുറച്ചു സ്ത്രീകളെ കുറിച്ച് നമുക്ക് പരിശോധിക്കാം.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചതു രണ്ടു സുപ്രധാനമായ വാക്കുകളാണ് 'അധഃപതിച്ച മനസാണ്: ''രാഷ്ട്രീയ തിമിരം'.
നമുക്ക് ജൂണ് പതിനൊന്നാം തീയതി നടത്തിയ രാഷ്ട്രീയ തിമിരവും, അധഃപതിച്ച മനസും ബാധിക്കാത്ത മനസ്സുകള് നടത്തിയഒരു പ്രസ്താവനയിലേക്കു പോകാം
ടി പി ചന്ദ്രശേഖരന് എന്ന മാനുഷ്യസ്നേഹിയെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ കേസില് നീതിപീഠം ജീവപര്യന്തം ശിക്ഷിച്ച ഒരു വ്യക്തിയുടെ മരണത്തില് കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുറിച്ച അനുശോചന കുറിപ്പിലെ ചില വാചകങ്ങള് ഉദ്ധരിക്കാം
'സമൂഹത്തോട് കരുതല് കാണിച്ച സഖാവ്, പൊതു പ്രവര്ത്തകന് എന്ന നിലയില് സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു' .
കോടതിയുടെ ഓരോ വിധിയും നിയമമാണ്. ആ നിയമം പാലിക്കാന് മുഖ്യമന്ത്രി മുതല് എല്ലാ സാധാരണക്കാര്ക്കും ബാധ്യതയുണ്ട്. കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയ വ്യക്തി വിശുദ്ധനാണ് എന്ന് പറയുന്നതു കോടതിയോടുള്ള അവഹേളനമല്ലേ; ഇതല്ലേ 'രാഷ്ട്രീയ തിമിരം'.
ഒരു മകനെ നഷ്ടപ്പെട്ടു ജീവിക്കുന്ന അമ്മയ്ക്കെതിരെയല്ലേ ഈ പ്രസ്താവന. ഭര്ത്താവിനെ നഷ്ടപ്പെട്ട ഭാര്യക്കെതിരെയല്ലേ; അച്ഛന് നഷ്ടപെട്ട മകനെതിരെയല്ലേ. ഇത് നമ്മുടെ സമൂഹം കാണുകയില്ല. കാരണം ആ അമ്മയും, ഭാര്യയും മകനുമെല്ലാം കേരള സമൂഹത്തില് പ്രിവിലേജ്ഡ് ആയവരല്ല .സി പി എം എന്ന പാര്ട്ടി ഊരുവിലക്ക് കല്പിച്ച വിനീത കോട്ടായി പ്രിവിലേജ്ഡ് അല്ല; ഏരിയ സെക്രട്ടറിയുടെ ചവിട്ടേറ്റ് ഉദരത്തിലെ കുഞ്ഞു മരിച്ച ജോസ്ന പ്രിവിലേജ്ഡ് അല്ല; പി കെ ശശി എം എല് എ പീഡിപ്പിച്ച ആ യുവതിയും പ്രിവിലേജ്ഡ് അല്ല. ശുഹൈബിന്റെ ഉമ്മയും, ശരത്ത് ലാലിന്്റെയും കൃപേഷിന്റേയും അമ്മമാരും സമൂഹത്തില് പ്രിവിലേജ്ഡ് ആയ വരല്ല. സ്വന്തം ഭര്ത്താവിന്്റെ ഒരു ആയുഷ്ക്കാലത്തെ സ്വപ്നം ഭരണകൂട നെറികേടിന്്റെ ഫലമായി തച്ചുടയ്ക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോള് അയാള് ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുകയും, എന്നാല് അതിനെ ഭാര്യയുടെ സ്വഭാവ ഗുണം കൊണ്ടാണ് എന്ന് അതേ ഭരണകൂടം വരുത്തി തീര്ക്കാന് ശ്രമിച്ചതിന് മൂകസാക്ഷിയായിരിക്കാന് വിധിക്കപ്പെട്ട ഒരു ഭാര്യയുമുണ്ട് അങ്ങ് ആന്തൂരില്. അവരും പ്രിവിലേജ്ഡ് ആയിരുന്നുല്ല.കാരണം അവര്ക്കനുകൂലമായി ഇവിടുത്തെ ഒരു ഭരണകൂടവും സംസാരിച്ചിട്ടില്ല. കാരണം ഇവരാരും പ്രിവിലീ ജ്ഡ് ആയവരായിരുന്നില്ല.ഒരു മുഖ്യമന്ത്രിയും നാവുയര്ത്തിയിട്ടില്ല. ഒരു വനിതാ മന്ത്രിപോലും നാവുയര്ത്തിയിട്ടില്ല.
ഇനി ഞാന് എന്റെ കാര്യത്തിലേക്കു വരാം. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില് പോസ്റ്റ് ചെയ്തു എന്ന കാരണത്താല് ഒരു സി പിഎം സഹയാത്രികന്റെ ഇ മെയില് വഴിയുള്ള പരാതിയില് എനിക്കെതിരെ സംസ്ഥാന പോലിസ് കേസ് രജിസ്റ്റര് ചെയ്തിരുന്നു. ആ കേസ് ഇപ്പോള് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാല് ആ കേസ് നല്കിയ ഞാന് ഇന്നുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വ്യക്തി ഫേസ്ബുക്ക് ലൈവില് വന്നു എനിക്കെതിരെ അശ്ലീല പരാമര്ശങ്ങള് നടത്തിയിരുന്നു. ഞാന് അശ്ലീല മനസ്കയാണ്, കുടില മനസ്കയാണ്, മലിന മനസ്കയാണ്. ഏതോ ദുസ്വാധീനം ചെലുത്തിയാണ് ഞാന് കോണ്ഗ്രസ് നേതാക്കളെ എനിക്കനുകൂലമായി പ്രതികരിക്കാന് പ്രേരിപ്പിച്ചതെന്നും ഒക്കെ ആരോപണങ്ങള് ഉയര്ത്തിയായിരുന്നു ആ ഫേസ്ബുക് ലൈവ്. ഒരു വ്യക്തിക്ക് മറ്റൊരാള്ക്കെതിരെ കേസ് കൊടുക്കാന് എല്ലാ സ്വാതന്ത്രവും ഉണ്ട്. എന്നാല് ആ സ്വാതത്ര്യം വായില്തോന്നിയതെല്ലാം വിളിച്ചു പറയാനുള്ള ലൈസന്സ് ആണെന്നും അതിനു ഭരണകൂടം മൗനാനുവാദം നല്കിവരുന്നുണ്ടെന്നുമാണ് അതേത്തുടര്ന്നുള്ള സംഭവങ്ങള് എനിക്കു മനസിലാക്കി തന്നത്.
ഈ സംഭവത്തെ തുടര്ന്ന് കേരള ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കു ഞാന് ഒരു പരാതി ഇമെയില് വഴി സമര്പ്പിച്ചു ( [email protected] എന്ന ഇമെയില് ഓണ്ലൈനില് നിന്നും ലഭിച്ചതാണ് ) എന്ന ഇമെയില് അഡ്രസ്സില് മെയ് 30 നു സമര്പ്പിച്ച പരാതിയില് ഒരുമാസമായിട്ടും ഇതുവരെ ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. കൂടാതെ തിരുവനന്തപുരം സൈബര് സെല്, വനിതാ കമ്മിഷന് എന്നിങ്ങനെ നിരവധി പേര്ക്ക് ഇമെയില് വഴി പരാതി നല്കിയിട്ടും മാസങ്ങളായിട്ടും ഒരു മറുപടി പോലും ലഭിച്ചിട്ടില്ല.
ഇന്ത്യന് ശിക്ഷ നിയമത്തില് ഒരു സ്ത്രീക്കെതിരെ മോശം പദപ്രയോഗം നടത്തിയാല് അത് cognizable offence ആണെന്നും പരാതി ലഭിച്ചയുടന് കേസ് രജിസ്റ്റര് ചെയ്തു അന്വേഷണം ആരംഭിക്കണമെന്നും അറിയാത്ത വ്യക്തിയല്ലല്ലോ കേരളത്തിലെ ഡി ജി പി. ഒരു മാസമായി ഒരു മറുപടി പോലും തരാന് അധികൃതര്ക്ക് മനസുവന്നില്ല.
ഇതല്ലേ യഥാര്ത്ഥ വിവേചനം, രാഷ്ടീയ തിമിരം. മുഖ്യമത്രിക്കെതിരെ ഞാന് ഫേസ്ബുക് പോസ്റ്റിട്ടാല് ഞൊടിയിടയില് കേസ്, എനിക്കെതിരെ അശ്ലീല പരാമര്ശങ്ങള് സഖാക്കള് നടത്തിയാല് കേസില്ല.
രാഷ്ട്രീയത്തില് സജീവമായ ഈ ചെറിയ കാലയളവില് സൈബര് സഖാക്കളില് നിന്നും ലഭിക്കുന്ന അശ്ലീല കമന്റ്റുകളുടെ എണ്ണമെടുത്താല് ശൈലജ ടീച്ചര് എത്രയോ ഭാഗ്യവതി. അച്ഛനും അമ്മയും കൂടെയുള്ള ഫോട്ടോ ഇട്ടാല്പോലും തെറിയഭിഷേകം നടത്തുന്ന സൈബര് സഖാക്കളാണ് നമുക്കുള്ളത്. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെങ്കില് ആദ്യം നിങ്ങളുടെ സഖാക്കളെ നിലയ്ക്ക് നിര്ത്താന് പഠിപ്പിക്കണം. സൈബര് ഇടങ്ങളില് അച്ഛനും അമ്മയും അച്ഛ ഛനുമൊക്കെ നിരന്തരം ഓര്ക്കപ്പെടുമ്ബോള് എന്നെ ആരെങ്കിലും രാജ്ഞിയെന്നും, രാജകുമാരിയെന്നും വിളച്ചിരുന്നെങ്കില് എന്ന് ഞാന് ആശിച്ചു പോകുന്നു. രാഷ്ട്രീയമായി എതിരിടാന് കെല്പ്പില്ലാതെ സ്ത്രീയുടെ പാതി വ്രത്യത്തില് ചാരിയെങ്കിലും സ്വയം നല്ല കുഞ്ഞുങ്ങളാണെന്ന് വരുത്തി തീര്ക്കാന് ശ്രമിക്കുന്ന ആധുനിക കമ്യൂണിസ്റ്റ് ന്യായീകരണ സിദ്ധാന്തത്തിന്്റെ വക്താക്കള്ക്കു ഈ എഴുത്തു സമര്പ്പിക്കുന്നു.
https://www.facebook.com/Malayalivartha

























