മഴയില് കൂറ്റന് മതിലിടിഞ്ഞു വീണു ആട്ടിന്കുട്ടികള്ക്ക് ജീവഹാനി

മലപ്പുറത്ത് വാഴക്കാടിനടുത്ത് മഴയെ തുടര്ന്നു കൂറ്റന് മതിലിടിഞ്ഞു വീണ് വളര്ത്തുമൃഗങ്ങളും കിണറും മണ്ണിനടിയിലായി.
വാഴക്കാട് എടശ്ശേരിക്കുന്ന് അടുവാട്ട് മജീദിന്റെ വീടിനോടു ചേര്ന്നുള്ള 6 മീറ്റര് ഉയരമുള്ള മതിലാണ് ഇന്നലെ പുലര്ച്ചെ പൂര്ണമായും ഇടിഞ്ഞത്.
തൊട്ടടുത്തു താമസിക്കുന്ന സഹോദരന് അബ്ദുറഹിമാന്റെ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു. കൂട്ടിലായിരുന്ന 3 ആട്ടിന്കുട്ടികളും 9 കോഴികളും മണ്ണിനടിയില്പ്പെട്ടു ചത്തു.
അബ്ദുറഹിമാന്റെ മകള് ഫാത്തിമയുടെ അരുമകളായിരുന്നു 3 ആട്ടിന്കുട്ടികളും. കിണറിന്റെ ആള്മറയും ഇടിഞ്ഞു.
നാട്ടുകാരും ട്രോമാകെയര്, വൈറ്റ്ഗാര്ഡ് സന്നദ്ധ പ്രവര്ത്തകരും ചേര്ന്ന് മണ്ണും കല്ലും നീക്കി.
https://www.facebook.com/Malayalivartha

























