കടുവയെ ചത്തനിലയില് തോല്പ്പെട്ടി വനത്തില് കണ്ടെത്തി

വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ തിരിള്കുന്ന് വനത്തില് ഒരു പെണ്കടുവയെ ചത്ത നിലയില് കണ്ടെത്തി. 8 വയസ്സ് പ്രായമുണ്ടെന്നൊണ് അനുമാനം.
വനപാലകരാണ് തോല്പ്പെട്ടി റേഞ്ചില് ഉള്പ്പെട്ട വനത്തില് ഇന്നലെ രാവിലെ 11- മണിയോടെ കടുവയുടെ ജഡം കണ്ടത്.
വയനാട് വൈല്ഡ് ലൈഫ് വാര്ഡന് പി.കെ.ആസിഫ്, തോല്പ്പെട്ടി റേഞ്ച് ഓഫിസര് പി.സുനില്, ബേഗൂര് റേഞ്ച് ഓഫിസര് വി.രതീശന്, മാനന്തവാടി റേഞ്ച് ഓഫിസര് കെ.വി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടര് നടപടികള് സ്വീകരിച്ചു.
പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു വനം വകുപ്പ് അധികൃതര് പറഞ്ഞു.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസര് ഡോ. അരുണ് സഖറിയ, കോഴിക്കോട് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര് ഡോ. അരുണ് സത്യന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കടുവയുടെ പോസ്റ്റ് മോര്ട്ടം നടത്തിയത്.
https://www.facebook.com/Malayalivartha

























