കുഞ്ഞ് സ്വയം കണ്ണ് തുറന്നു... പിതാവ് കൊലപ്പെടുത്താന് ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയില് നേരിയ പുരോഗതി...

പിതാവ് കൊലപ്പെടുത്താന് ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയില് നേരിയ പുരോഗതി. കുഞ്ഞ് സ്വയം കണ്ണ് തുറന്നു. കൈകാലുകള് അനക്കിത്തുടങ്ങിയെന്നും കരയാന് തുടങ്ങിയെന്നും ആശുപത്രി മെഡിക്കല് സൂപ്രണ്ട് ഡോ.സോജന് ഐപ് പറഞ്ഞു. തലച്ചോറിന്റെ പ്രവര്ത്തനം മെച്ചപ്പെടുന്നതാണ് നിലവിലെ ചലനങ്ങള് ചൂണ്ടിക്കാണിക്കുന്നത്. എന്നാല് അടുത്ത 36 മണിക്കൂറുകള് നിര്ണായകമാണ്.
കുട്ടി തീവ്ര പരിചരണ വിഭാഗത്തില് തുടരുകയാണ്. കുഞ്ഞിന്റെ ചികിത്സയുടെ ചെലവ് ശിശുക്ഷേമ സമിതിയാണ് വഹിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. രണ്ടര മണിക്കൂര് നീണ്ട ശസ്ത്രക്രിയ കുട്ടിയുടെ തലച്ചോറില് കെട്ടിക്കിടക്കുന്ന രക്തവും നീര്ക്കെട്ടും ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി അബോധാവസ്ഥയിലായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയായതിനെ തുടര്ന്ന് കുട്ടിയെ ഓക്സിജന്റെ സഹായത്തോടെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് ജനിച്ചത് പെണ്കുഞ്ഞാണെന്നതിന്റെ പേരില് കുഞ്ഞിനെ കൊല്ലാന് ശ്രമിച്ച പിതാവ് അറസ്റ്റിലാകുന്നത്.
അങ്കമാലി ജോസ്പുരത്ത് താമസിക്കുന്ന ഷൈജു തോമസ്(40)ആണ് പിടിയിലായത്. അന്പത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിച്ചും തലക്കടിച്ചുമാണ് ഇയാള് കൊല്ലാന് ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയില് എത്തിക്കുമ്പോള് കുഞ്ഞ് ഗുരുതര അവസ്ഥയിലായിരുന്നു.
https://www.facebook.com/Malayalivartha

























