ലോക് ടൗൺ ആയതോടെ കാമുകനെ കാണാൻ പറ്റാതെ ടെൻഷനായി... ഇളവ് വന്നതോടെ പരസ്പരം കാണാൻ പ്ലാനിട്ടു; കണ്ടപാടെ പിരിയാൻ വയ്യാതെ ഭര്ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങി; കൊല്ലം പുത്തൂരിൽ യുവതിയെയും യുവാവിനെയും പൊക്കിയപ്പോൾ പുറത്ത് വരുന്നത്...

ഭര്ത്താവിനെയും ഒരു കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും പുത്തൂര് പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയുടെ ഭര്ത്താവ് സാബുവിന്റെ പരാതിയെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. മൈലംകുളം റേഡിയോ ജംഗ്ഷന് സജിന് ഭവനില് മിനി വിന്സന്റ് (29), കരവാളൂര് വെഞ്ചേമ്ബ് കൈതക്കോട്ട് ഭാഗം സുനീത് മന്സിലില് സജാദ് (30) എന്നിവരാണ് അറസ്റ്റിലായത്.
സാബു- മിനി ദമ്ബതികള്ക്ക് എട്ടും ആറും വയസുള്ള രണ്ട് മക്കളുണ്ട്. ഇളയകുട്ടിയുമായാണ് മിനി പോയത്.
മൂത്ത കുട്ടിയെ പൊലീസ് ഇടപെട്ട് കൊല്ലത്തെ ചില്ഡ്രന്സ് ഹോമിലേക്ക് മാറ്റി. മിനിയും കാമുകനും ബന്ധുക്കളാണ്.
പറക്കോട്ടെ ഒരു വീട്ടില് താമസിച്ച ഇവരെ പുത്തൂര് സി.ഐ എസ്. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
കോടതിയില് ഹാജരാക്കിയ ഇരുവരെയും റിമാന്ഡ് ചെയ്തു. കോടതി നിര്ദ്ദേശം വന്നെങ്കിലേ പൊലീസ് സംരക്ഷണയിലുള്ള ഇളയ കുട്ടിയുടെ കാര്യത്തില് തീരുമാനമാകൂ.
https://www.facebook.com/Malayalivartha

























