മണിക്കൂറുകൾക്കിടയിൽ കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും സ്വര്ണവേട്ട; രാവിലെ ഗള്ഫില് നിന്ന് വന്ന ചാര്ട്ടേര്ഡ് വിമാനത്തില് എത്തിയ കണ്ണൂര് സ്വദേശിയിൽ നിന്ന്, 736 ഗ്രാം മിശ്രിത സ്വര്ണം പിടികൂടി

മണിക്കൂറുകൾക്കിടയിൽ കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും സ്വര്ണവേട്ട നടത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ ഗള്ഫില് നിന്ന് വന്ന ചാര്ട്ടേര്ഡ് വിമാനത്തില് എത്തിയ കണ്ണൂര് സ്വദേശി ജിതിന് എന്ന യാത്രക്കാരനില് നിന്നാണ് 736 ഗ്രാം മിശ്രിത സ്വര്ണം അധികൃതർ പിടികൂടിയത്. അടിവസ്ത്രത്തില് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്ണം കണ്ടെത്തിയത്. ഇത് മാര്ക്കറ്റില് 36 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്.
അതേസമയം ഇന്നലെയും ചാര്ട്ടേര്ഡ് വിമാനങ്ങളില് എത്തിയ രണ്ട് യാത്രക്കാരനില് നിന്ന് രണ്ടര കിലോ സ്വര്ണം പിടികൂടിയിരുന്നൂ. കൊവിഡ് ലോക്ഡൗണിനെ തുടര്ന്ന് പതിവ് വിമാന സര്വീസുകള് റദ്ദാക്കിയതോടെയാണ് ഗള്ഫ് രാജ്യങ്ങളില് കുടുങ്ങിക്കിടക്കുന്നവര്ക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തില് ചാര്ട്ടേര്ഡ് വിമാനങ്ങള് ഏര്പ്പെടുത്തിയത് തന്നെ. എന്നാൽ ഇതുപോലും ദുരുപയോഗം ചെയ്യുന്ന തരത്തിലേക്ക് നീങ്ങുന്ന വിധത്തിലാണ് കാര്യങ്ങൾ പോകുന്നത്. ഇതിനെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























