നോയല് നദീതീരത്തിന്റെ സമീപ ഗ്രാമമായ ചെന്നിമലയില് 2300 വര്ഷം മുന്പുള്ള കല്ലറ കണ്ടെത്തി

ബെംഗളൂരു, പോണ്ടിച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളിലെ പുരാവസ്തു ഗവേഷകര് വര്ഷങ്ങളായി നടത്തിയ ഗവേഷണത്തില് പാലക്കാട് ജില്ലയിലെ ചെന്നിമലയില് നോയല് നദീതീരത്തിന്റെ സമീപ ഗ്രാമമായ കൊടുമണില് 2300 വര്ഷം പഴക്കമുള്ള കല്ലറകളും പുരാവസ്തുക്കളും കണ്ടെത്തി.
ഈ ഭാഗത്ത് പുരാതനകാലത്ത് തൊഴില് സ്ഥാപനങ്ങള് പ്രവര്ത്തിച്ചിരുന്നതായി പുരാവസ്തു ഗവേഷകര് പറയുന്നു. അതിന് തെളിവെന്നോണം ഒട്ടേറെ ലിപികള് അടങ്ങിയ വര്ഷം രേഖപ്പെടുത്തിയ ഫലകങ്ങള്, കല്ലറകള്, വിവിധയിനം പാത്രങ്ങള്, പവിഴങ്ങള്, മുത്തുകള്, വിവിധ നിറത്തിലുള്ള പാറകള്, കല്ലുകള്കൊണ്ട് നിര്മിച്ച ആയുധങ്ങള്, പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന ചില യന്ത്രങ്ങളുടെ അവശിഷ്ടങ്ങള് മുതലായവ കണ്ടെത്തിയിട്ടുണ്ട്.
പുരാതനകാലം മുതല് ഈറോഡിലെ ചെന്നിമല വ്യവസായ മേഖലയുടെ ഭാഗമായിരുന്നുവെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നും തുണിത്തരങ്ങള് വാങ്ങാനായി വ്യാപാരികള് ഇവിടെ എത്താറുണ്ട്. വര്ഷങ്ങള് മുമ്പും വ്യാപാരികള് എത്തിയതിനാലാണ് വിവിധ ഭാഷകളിലുള്ള ലിപികള് കണ്ടെത്തിയതെന്നു കരുതുന്നു. ഇപ്പോഴും ചെന്നിമലയില് നിന്നും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബെഡ്ഷീറ്റുകളും തോര്ത്തും നെയ്തു കയറ്റുമതി ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























