സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി..... സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്ന്നു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്ന്നു. പാരിപ്പള്ളി മെഡിക്കല് കോളജില് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു. ന്യൂമോണിയ ബാധിതനായ വസന്തകുമാറിന് ഇന്നലെ രാത്രിയില് ഹൃദയാഘാതം സംഭവിച്ചിരുന്നു ഇതേ തുടര്ന്നാണ് മരണം. വസന്തകുമാറിന്റെ ജീവന് രക്ഷിക്കാന് പരമാവധി ശ്രമിച്ചിരുന്നു. എറണാകുളത്തുനിന്നും ഇദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന് ആവശ്യമായ മരുന്ന് കഴിഞ്ഞ ദിവസം അടിയന്തരമായി എത്തിച്ചിരുന്നു. എന്നാല് ഈ ശ്രമങ്ങള്ക്കൊന്നും വസന്തകുമാറിന്റെ ജീവന് രക്ഷിക്കാനായില്ല.
വസന്ത് കുമാറിന്റെ സമാന അവസ്ഥയില് പാരിപ്പള്ളി മെഡിക്കല് കോളജില് ഒരു കോവിഡ് രോഗി കൂടി ചികിത്സയിലുണ്ടെന്നതും ആശങ്കയാണ്. കഴിഞ്ഞ 10 ന് ഡല്ഹി നിസാമുദ്ദീനില്നിന്ന് ട്രെയിനിലാണ് വസന്തകുമാര് നാട്ടിലെത്തിയത്. വീട്ടില് നിരീക്ഷണത്തില് കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണം പ്രകടിപ്പിച്ചതോടെ 17 ന് കൊല്ലം ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. പരിശോധനയില് കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha

























