സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്; നിസാമുദ്ദിനിൽ നിന്നും മടങ്ങിയെത്തി ക്വാറന്റയിനിലായിരുന്നു; ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയിലിരിക്കവെ ജീവൻ നഷ്ടമായി ; കേരളത്തിൽ കൊവിഡ് മരണം 22 ആയി

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി . കൊല്ലത്ത് ആണ് കോവിഡ് മരണം ഉണ്ടായിരിക്കുന്നത്. മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാൾക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം . ദില്ലിയിൽ നിന്നുമെത്തി ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. എട്ടാം തീയ്യതി ദില്ലിയിൽ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാർ. സംസ്ഥാനത്ത് കോവിഡ് മരണം 22 ആയിരിക്കുകയാണ് ഇപ്പോൾ.
നിസാമുദ്ദിനിൽ നിന്നായിരുന്നു ഇയാൾ മടങ്ങിയെത്തിയത്, ക്വാറന്റയിനിലായിരുന്നു. 17-ാം തീയതി പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണമാണ് ഇത്. ഏതായാലും സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം കൂടെ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് .
https://www.facebook.com/Malayalivartha

























