പൊന്നാനി താലൂക്കിൽ ഒരിടത്തും വാഹനങ്ങള് നിര്ത്താന് പാടില്ല! ഡ്രോണ് നിരീക്ഷണം; സമ്പൂര്ണ ലോക്ക് ഡൗണ് തുടങ്ങി

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില് ജുലൈ ആറ് വരെ പ്രഖ്യാപിച്ച സമ്പൂര്ണ ലോക്ക് ഡൗണ് ആരംഭിച്ചു. സമ്പര്ക്കത്തിലൂടെ കൂടുതല് പേര്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി . ഇന്നലെ 13 പേര്ക്ക് കൂടി ജില്ലയില് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മെഡിക്കല് ആവശ്യങ്ങള്ക്കല്ലാതെയുള്ള യാത്ര അനുവദിക്കില്ല. ദേശീയ പാതയിലൂടെയുള്ള യാത്ര അനുവദനീയമാണെങ്കിലും പൊന്നാനി താലൂക്കില് ഒരിടത്തും വാഹനങ്ങള് നിര്ത്താന് പാടില്ല. ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു..ജനങ്ങള് നിയന്ത്രണങ്ങളോട് പൂര്ണമായി സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി യു അബ്ദുള് കരീം അഭ്യര്ഥിച്ചു
തൃശൂരില് നിന്ന് പെരുമ്പടപ്പ് വഴിയുള്ള റോഡും പാലക്കാട് ജില്ലയില് നിന്ന് കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളജ് വഴിയുള്ള റോഡും അടക്കും. പാലക്കാട് ജില്ലയിലേക്കുള്ള പ്രവേശനം നിയന്ത്രിതമായിരിക്കും.
അഞ്ച് പോയിന്റുകളിലൂടെ മാത്രമേ ജനങ്ങള്ക്ക് അത്യാവശ്യ കാര്യങ്ങള്ക്ക് പുറത്തു പോകാനും വരാനും അനുമതിയുള്ളൂ. ജങ്കാര് സര്വീസും അനുവദിക്കുകയില്ല. പലചരക്ക് കടകള് ഉള്പ്പെടെയുള്ള എല്ലാ കടകളും അടവായിരിക്കും. ജനങ്ങള്ക്ക് അവശ്യ സാധനങ്ങള് ലഭ്യമാക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു
ഹോം ക്വാറന്റീനിലുള്ള മുഴുവന് വീടുകളും പോലിസ് സന്ദര്ശിക്കും. ഓരോ പഞ്ചായത്തിലും പ്രത്യേക ഡ്രോണ് നിരീക്ഷണവുമുണ്ടായിരിക്കും. ജില്ലാ പോലീസ് മേധാവിയും നാല് ഡിവൈഎസ്പിമാരും അഞ്ച് സിഐമാരും ഉള്പ്പെടെയുള്ള പോലീസ് സംഘത്തിനാണ് പൊന്നാനി താലൂക്കില് നിയന്ത്രണങ്ങളുടെ ചുമതലയുള്ളത് . ജുലൈ ആറ് അര്ധരാത്രി വരെയാണ് നിയന്ത്രണങ്ങള് ഏർപ്പെടുത്തിയിട്ടുള്ളത്
https://www.facebook.com/Malayalivartha



























