ക്ഷേത്രങ്ങളിലേക്ക് ഭക്തരെ പ്രവേശിക്കുന്നതിലുള്ള വിലക്ക് തുടരും; ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ വിലക്ക് തുടരാന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ്; ബലിതര്പ്പണം വീടുകളില്

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില് ക്ഷേത്രങ്ങളിലേക്ക് ഭക്തരേ പ്രവേശിക്കുന്നതിലുള്ള വിലക്ക് തുടരാന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് തീരുമാനിച്ചു. ഇന്നുവരെയായിരുന്നു നേരത്തെ ദേവസ്വം ബോര്ഡ് വിലക്കേര്പ്പെടുത്തിയത്. അതാണ് ഇപ്പോള് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രവേശനം വേണ്ടെന്ന തീരുമാനത്തിലെത്തിയത്. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ ബോര്ഡ് മിറ്റിംഗിന് ശേഷമാണ് ഇത്തമൊരു തീരുമാനത്തിലെത്തിയതെന്ന് ബോര്ഡ് പ്രസിഡന്റ് എന്.വാസു അറിയിച്ചു.
മുമ്പ് ലോക്ഡൗണ് ഇളവുകള് പ്രഖ്യാപിച്ചപ്പോള് ക്ഷേത്രങ്ങള് തുറക്കുന്നതിനുള്ള അനുമതിയും സര്ക്കാര് നല്കിയിരുന്നു. ഇത് വന് പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തുടര്ന്ന് പ്രതിഷേധങ്ങളും സുരക്ഷയും കണക്കിലെടുത്തു ക്ഷേത്രങ്ങള് അടച്ചിടാന് സര്ക്കാര് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ജൂണ് 30 വരെ ക്ഷേത്രങ്ങളിലേക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ആചാരപരമായ പൂജകള് മാത്രം നടത്തിയാല് മതിയെന്നും വിവിധ ദേവസ്വം ബോര്ഡുകള് തീരുമാനിക്കുകയായിരുന്നു. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴില് 1248 ക്ഷേത്രങ്ങളാണ് വരുന്നത്. ഇവയില് എല്ലാത്തിലും ഭക്തര്ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
ജൂലൈ 21 ന് ക്ഷേത്രങ്ങളില് വാവു ബലിയും നടക്കാന് സാധ്യതയില്ല. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില് ഇത്തവണ കര്ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്പ്പണം ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില് ഇത്തവണ കര്ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്പ്പണം ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഭക്തജനങ്ങള് അവര് അവരുടെ വീടുകളില് തന്നെ ബലിതര്പ്പണം നടത്തേണ്ടി വരും. വാവു ബലിക്ക് വന് തോതില് ജനം ഒത്തുചേരുന്നത് രോഗവ്യാപനത്തിന് കാരണമാകും. അതുകൊണ്ട് തന്നെ ദേവസ്വം ബോര്ഡ് വാവു ബലി ചടങ്ങുകള് സംഘടിപ്പിക്കുന്നതില് നിന്നും ക്ഷേത്രങ്ങളെ വിലക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha



























