കേരളത്തിൽ ഇന്ന് 131 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്... കഴിഞ്ഞ ഒരു മാസമായി രോഗബാധിതരുടെ എണ്ണം വർധിച്ചു. മരണ നിരക്കിലും വർധന

കേരളത്തിൽ ഇന്ന് 131 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു മാസമായി രോഗബാധിതരുടെ എണ്ണം വർധിച്ചു. മരണ നിരക്കിലും വർധന
ആശുപത്രിയിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. . സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകളാണ് ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യ പ്രവർത്തകരിൽ രോഗബാധ ഇരുന്നതും ആശങ്ക വര്ധിപ്പിക്കുന്നുണ്ട്. . സംസ്ഥാനത്തേക്ക് കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഉയരാനാണ് സാധ്യത
മലപ്പുറം ജില്ലയില് നിന്നുള്ള 32 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 26 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 17 പേര്ക്കും കൊല്ലം ജില്ലയില് നിന്നുള്ള 12 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 10 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 9 പേര്ക്കും കാസര്ഗോഡ് ജില്ലയില് നിന്നുള്ള 8 പേര്ക്കും, തിരുവനന്തപുരം ജില്ലയില് നിന്നുള്ള 5 പേര്ക്കും തൃശൂര്, കോഴിക്കോട് ജില്ലകളില് നിന്നുള്ള 4 പേര്ക്ക് വീതവും, കോട്ടയം ജില്ലയില് നിന്നുള്ള 3 പേര്ക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള ഒരാള്ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്
ഇതിൽ തിരുവനന്തപുരത്തുള്ള 5 കേസുകളിൽ ഒരാൾക്ക് സ്ഥിരീകരിക്കുന്നതിനുമുന്പ് രോഗി മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 65 പേര് വിദേശ രാജ്യങ്ങളില് നിന്നും 46 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്
10 പേര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത് ..മലപ്പുറം ജില്ലയിലെ 4 പേര്ക്കും, പാലക്കാട്, കാസര്ഗോഡ് ജില്ലകളിലെ 2 പേര്ക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാള്ക്ക് വീതമാണ് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്..
https://www.facebook.com/Malayalivartha



























