പൂയംകുട്ടിയില് ജനവാസ മേഖലയില് ഇറങ്ങിയ കാട്ടാന കിണറ്റില് വീണു...ഇന്ന് പുലര്ച്ചെയാണ് ആന കിണറ്റില് വീണത്

പൂയംകുട്ടിയില് ജനവാസ മേഖലയില് ഇറങ്ങിയ കാട്ടാന കിണറ്റില് വീണു. ഇന്ന് പുലര്ച്ചെയാണ് ആന കിണറ്റില് വീണത്. ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഉപയോഗ ശൂന്യമായ കിണറ്റിലാണ് ആന വീണത്. കിണറ്റില് വെള്ളം കുറവായതിനാല് രക്ഷാപ്രവര്ത്തനം എളുപ്പമായിരിക്കുമെന്നാണ് നിഗമനം.എന്നാല് രക്ഷാപ്രവര്ത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ നാട്ടുകാര് തടഞ്ഞതിനാല് രക്ഷാപ്രവര്ത്തനം തടസ്സപ്പെട്ടു.
വന്യജീവികളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തില് പ്രദേശത്ത് കിടങ്ങ് കുഴിക്കണമെന്ന ആവശ്യം നടപ്പാക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
https://www.facebook.com/Malayalivartha



























