ധാരണകള് പാലിക്കാന് കഴിയാത്തവര്ക്ക് മുന്നണിയില് നിന്ന് ചില മാറ്റങ്ങളുണ്ടാകും! 38 വര്ഷമായി കെ.എം മാണി തുടര്ന്ന ഹൃദയബന്ധം മുറിച്ചത് വേദനയായി... എടുക്കാവുന്നതൊക്കെ എടുക്കട്ടെ ഒന്നും എടുക്കാനോ പിടിച്ചുപറിക്കാനോ ഇല്ലെന്ന് ജോസ് കെ.മാണി.. ജോസ്പക്ഷത്തുനിന്ന് കൂടുതല് പേര് വരുമെന്ന് ജോസഫ്...

ജോസ് പക്ഷത്തുനിന്നു കൂടുതല് പേര് തനിക്കൊപ്പം വരുമെന്ന് കേരള കോണ്ഗ്രസ് വര്ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് വ്യക്തമാക്കി. മുന്നണിയില് നിന്ന് പുറത്തുപോകുന്നതില് ബുദ്ധിമുട്ടുള്ള ഏറെപ്പേര് ജോസിനൊപ്പമുണ്ട്.
എം.എല്.എമാര് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് അതിപ്പോള് പറയാനാവില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. ധാരണകള് പാലിക്കാന് കഴിയാത്തവര്ക്ക് മുന്നണിയില് നിന്ന് ചില മാറ്റങ്ങളുണ്ടാകും. കോട്ടയം ജില്ലാ പഞ്ചായത്തില് അവിശ്വാസം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അക്കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞൂ.
കേരള കോണ്ഗ്രസ് ജോസഫ്, ജോസ് പക്ഷങ്ങള്ക്ക് ഇത് ശക്തിപരീക്ഷണത്തിന്റെ കാലമാണ്. യു.ഡി.എഫില് നിന്ന് പുറത്താക്കപ്പെട്ടതോടെ ഒരു മുന്നണിയിലും ഭാഗമല്ലാതായ ജോസ് കെ. മാണി ഇനി ഏതു മുന്നണിയിലേക്ക് പോകുമെന്നതാണ് ചര്ച്ചാവിഷയം.
നിലവിലെ സാഹചര്യത്തില് സമദൂര അകലം പാലിച്ച് തദ്ദേശ ഭരണങ്ങളിലുള്ള സ്ഥാനമാനങ്ങള് സംരക്ഷിക്കാനാവും ജോസ് പക്ഷം മുന്തൂക്കം നല്കുക. ചരല്കുന്നില് സ്വീകരിച്ച മാതൃക പിന്തുണരും.
അതേസമയം ജോസഫ് പക്ഷം എടുക്കാവുന്നതൊക്കെ എടുക്കട്ടെ ഒന്നും എടുക്കാനോ പിടിച്ചുപറിക്കാനോ ഇല്ലായെന്ന് ജോസ് കെ.മാണി പറഞ്ഞു. പാര്ട്ടി സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം നിലപാട് വ്യക്തമാക്കും. ഒരു ലോക്കല് ബോഡി സ്ഥാനത്തിനു വേണ്ടി, 38 വര്ഷമായി കെ.എം മാണി തുടര്ന്ന ഹൃദയബന്ധം മുറിച്ചത് വേദനയായി.
ഒരു ഘടകകക്ഷി എന്ന നിലയിലല്ല, ഐക്യജനാധിപത്യ മുന്നണിക്ക് അടിത്തറ പാകിയ കക്ഷിയാണ് കേരള കോണ്ഗ്രസ്. യു.ഡി.എഫ് പ്രവര്ത്തകരെ വേദനിപ്പിച്ച തീരുമാനമാണിത്. യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്നും ഈ വിഷയം കൈകാര്യം ചെയ്യാന് വേറെ എത്രയോ മാര്ഗങ്ങളുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
അതേസമയം, ധാരണകള് പാലിച്ചാല് കേരള കോണ്ഗ്രസിന് ഇനിയും സാധ്യതകളുണ്ടെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പറഞ്ഞു. യു.ഡി.എഫ് നിറവേറ്റിയത് അതിന്റെ ഉത്തരവാദിത്തമാണ്.
മുന്നണിയുടെ വിശ്വാസ്യത പാലിക്കേണ്ടത് അനിവാര്യമായിരുന്നു. മുന്നണി പ്രകാരമുള്ള ധാരണ പാലിക്കാന് ജോസ് പക്ഷത്തിന് കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha



























