Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'ഇത്തിരിക്കുഞ്ഞുങ്ങളെ കണ്ടാൽ ഉദ്ധാരണം ഉണ്ടാകുന്നവരെ 'കാര്യമായി' തന്നെ ഗൗനിച്ച്‌ നിയമത്തിന്‌ മുന്നിലെത്തിക്കണം, ശക്‌തമായ നടപടി വേണം. കുഞ്ഞുങ്ങൾക്ക്‌ ഇവിടെ അവരായിത്തന്നെ ജീവിക്കാനാകണം....' ഇന്ന് കുട്ടികൾ നേരിടുന്ന പീഡനങ്ങൾക്ക് സമൂഹം തന്നെയാണ് ഉത്തരവാദികൾ എന്ന് വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്

01 JULY 2020 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

കൊറോണ ലോക്ക് ഡൗണിനെ തുടർന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങളിലും വീഡിയോകളിലും ലൈംഗികത തേടുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വാർത്തകളായിരുന്നു ദിനംപ്രതി നിറഞ്ഞത്. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഷിംനാ അസീസ്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് രംഗത്ത് എത്തിയത്. 'ജനിപ്പിച്ചവൻ ദുരുപയോഗിക്കാൻ വന്നാലും 'നോ' പറഞ്ഞേക്കാൻ അവർ പ്രാപ്‌തരാകണം. അല്ലെങ്കിൽ ഇത്തരം ക്രൈമുകൾ ആവർത്തിക്കപ്പെടാത്ത വിധം മാതൃകാപരമായി സകല കുറ്റവാളികളെയും ശിക്ഷിക്കണം. പാൽപ്പല്ല്‌ കാണിച്ച്‌ മക്കൾ പൂനിലാവ്‌ പോലെ ചിരിക്കുന്നത്‌ കാണുമ്പോൾ പൊങ്ങരുത്‌, ഒരവനും അവൾക്കും. ഓർമ്മകളുണ്ടായിരിക്കണം. അതിന്‌, നടപടികൾ കടലാസിലുറങ്ങാൻ പാടില്ല' എന്നും പറയുകയുണ്ടായി...

ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കുഞ്ഞുങ്ങളുടെ ചിത്രങ്ങളിലും വീഡിയോകളിലും ലൈംഗികത തേടുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ ചാകരക്കാലമായിരുന്നത്രേ ലോക്ക്‌ ഡൗൺ. ഇതേത്തുടർന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലും അൻപതോളം അറസ്‌റ്റുകളിലും ഡോക്‌ടറും ഐടി പ്രഫഷനലും വരെ ഉൾപ്പെടുന്ന പ്രതികൾ ഈ ചിത്രങ്ങൾ പങ്ക്‌ വെച്ചവരിൽ ഉൾപ്പെടുന്നു എന്നു കണ്ടു. ഇവരാരും ലോക്ക്‌ ഡൗൺ കാലത്ത്‌ ലോകം എന്തിലൂടെയൊക്കെയാണ്‌ കടന്ന്‌ പോകുന്നത്‌ എന്നറിയാത്തവരല്ല. എന്ത് സാഹചര്യത്തിലായാലും ഇത്തിരിക്കുഞ്ഞുങ്ങളെ കണ്ടാൽ ഉദ്ധാരണം ഉണ്ടാകുന്നവരെ 'കാര്യമായി' തന്നെ ഗൗനിച്ച്‌ നിയമത്തിന്‌ മുന്നിലെത്തിക്കണം, ശക്‌തമായ നടപടി വേണം. കുഞ്ഞുങ്ങൾക്ക്‌ ഇവിടെ അവരായിത്തന്നെ ജീവിക്കാനാകണം.

ഞെട്ടിച്ചത്‌ പക്ഷേ ഇതൊന്നുമല്ല. കുട്ടികൾ ഏറ്റവും സുരക്ഷിതരെന്ന്‌ നമ്മൾ കരുതിയ വീടകങ്ങളിലായിരുന്നു അവർ ലോക്ക്‌ ഡൗൺ കാലമത്രയും. അന്നേരം പോലും അവർ ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നുവെങ്കിൽ ഈ സമൂഹത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ എത്തി നിൽക്കുന്നത് എവിടെയാണ്‌? ഈ വീഡിയോ ചിത്രീകരിച്ച അച്‌ഛനോടും കൂടപ്പിറപ്പിനോടുമൊക്കെ ആ പൈതങ്ങൾ ഒന്നും മനസ്സിലാവാതെ ചിരിച്ച നിഷ്കളങ്കമായ ചിരി കാണില്ലേ? അത്‌ ലാവ പോലെ പൊള്ളിക്കേണ്ടതല്ലേ ആ തന്തയേയും ജ്യേഷ്ഠനേയുമൊക്കെ?

കുഞ്ഞുങ്ങൾക്ക്‌ ഏറവും ചെറിയ പ്രായം മുതൽ തന്നെ ലൈംഗികവിദ്യാഭ്യാസം നൽകിയേ മതിയാകൂ, അതവരെ വലിയൊരു പരിധി വരെ സുരക്ഷിതരാക്കും, ശരി തെറ്റുകളുടെ തിരിച്ചറിവ്‌ നൽകും എന്നതിൽ സംശയമില്ല. പക്ഷേ അപ്പോഴും, കുഞ്ഞിമക്കളെ അവരുടെ ശരീരവും അതിന്റെ സ്വകാര്യതയും മൂല്യവും അവകാശങ്ങളും പഠിപ്പിക്കേണ്ടവർ തന്നെ ഇങ്ങനെ തുടങ്ങിയാൽ അവർക്കെവിടെയാണ്‌ ഒരു രക്ഷയുണ്ടാകുക? ആ മക്കൾ വളരുമ്പോൾ എന്ത് മാത്രം അരക്ഷിതാവസ്‌ഥയുടെ വിത്തുകളാകും അവരിൽ ബാക്കി കിടക്കുക...

മുൻപൊരു സ്‌കൂളിൽ ലൈംഗികവിദ്യാഭ്യാസ ക്ലാസ്‌ എടുക്കാൻ പോയപ്പോൾ അമ്മയെ ഭയന്ന്‌ വല്ല്യച്‌ഛൻ മാറിൽ പിടിക്കുന്നത്‌ അവരോട്‌ പറയാൻ മടിയാണെന്ന്‌ പറഞ്ഞ്‌ നിന്നൊരു ഹൈസ്‌കൂൾകാരിക്ക്‌ വേണ്ട സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഒൻപത്‌ വയസ്സിൽ ബന്ധുക്കളിലൊരാൾ തന്നെ ശാരീരികമായി ഉപദ്രവിക്കുന്നത്‌ നേരിൽ കണ്ട അമ്മ തന്റെ കുഞ്ഞിക്കാലിൽ ചട്ടകം പഴുപ്പിച്ച്‌ വെച്ച്‌ 'നാണമില്ലാത്തവൾ' എന്ന്‌ പറഞ്ഞ്‌ ചീത്ത വിളിച്ചത്‌ ഇന്നും നടുങ്ങലോടെ ഓർക്കുന്നവളെയറിയാം. താൻ നേരിട്ട പീഡനകഥകൾ വർഷങ്ങൾക്ക്‌ ശേഷം മാത്രം 'ലൈംഗികപീഡനം' ആയിരുന്നെന്ന്‌ തിരിച്ചറിഞ്ഞ്‌ അത്‌ തുറന്ന്‌ പറഞ്ഞ്‌ വേദന പങ്ക്‌ വെച്ച പുരുഷസുഹൃത്തുക്കളുമുണ്ട്‌, അതും ഏറ്റവുമടുത്തവരിൽ നിന്ന്‌ തന്നെ.
പിന്നെ, ആണിനെ മാത്രം പ്രതി ചേർക്കേണ്ട. അവൻ മാത്രമല്ല... നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സമൂഹമാണ്‌ ഉത്തരവാദി. പല കാരണങ്ങൾ കൊണ്ട്‌, പല കാലം കൊണ്ട്‌ നമ്മൾ നേടിയെടുത്ത കപടസദാചാരബോധവും നിഗൂഢമായ ലൈംഗികവിചാരങ്ങളും കൂടെയുള്ള ക്രിമിനൽ വാസനയുമാണ്‌ ഇതിന്‌ കാരണം.

ജനിപ്പിച്ചവൻ ദുരുപയോഗിക്കാൻ വന്നാലും 'നോ' പറഞ്ഞേക്കാൻ അവർ പ്രാപ്‌തരാകണം. അല്ലെങ്കിൽ ഇത്തരം ക്രൈമുകൾ ആവർത്തിക്കപ്പെടാത്ത വിധം മാതൃകാപരമായി സകല കുറ്റവാളികളെയും ശിക്ഷിക്കണം. പാൽപ്പല്ല്‌ കാണിച്ച്‌ മക്കൾ പൂനിലാവ്‌ പോലെ ചിരിക്കുന്നത്‌ കാണുമ്പോൾ പൊങ്ങരുത്‌, ഒരവനും അവൾക്കും. ഓർമ്മകളുണ്ടായിരിക്കണം. അതിന്‌, നടപടികൾ കടലാസിലുറങ്ങാൻ പാടില്ല.ഇരുട്ടിലേക്ക്‌ തള്ളിയിടപ്പെടുന്നവർ കുട്ടികളാണ്‌.
Dr. Shimna Azeez

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (55 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends