ലോക്ഡണ് കാലത്ത് കൂട്ടുകാര് ചേര്ന്ന് കൊലപ്പെടുത്തിയ അഖിലിന് എസ്എസ്എല്സി പരീക്ഷയില് 60 ശതമാനം മാര്ക്ക്.... പ്രതികളും വിജയിച്ചു

ലോക്ഡൗണ് കാലത്ത് കൂട്ടുകാര് ചേര്ന്ന് കൊലപ്പെടുത്തിയ അങ്ങാടിക്കല് വടക്ക് സുധീഷ് ഭവനില് സുധീഷ്-മിനി ദമ്പതികളുടെ മകന് അഖിലിന് (16) എസ്.എസ്.എല്.സിക്ക് 60 ശതമാനം മാര്ക്ക്. പ്രതികളും വിജയിച്ചു. ഏഴു പരീക്ഷകള് എഴുതിക്കഴിഞ്ഞപ്പോഴാണ് കൊലപാതകം. പിന്നീട് നടന്ന കണക്ക്, കെമിസ്ട്രി, ഫിസിക്സ് പരീക്ഷകള് അഖിലിന് എഴുതാനായില്ല. കൈപ്പട്ടൂര് സന്റെ് ജോര്ജ് മൗണ്ട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിയായിരുന്നു.
പ്രതികള് രണ്ടുപേരും വിജയിച്ചു. അങ്ങാടിക്കല് തെക്ക് എസ്.എന്.വി.എച്ച്.എസ് സ്കൂളിനു സമീപം കദളിവനം വീടിനോട് ചേര്ന്ന റബര് തോട്ടത്തില് ഏപ്രില് 21നായിരുന്നു സംഭവം. മുന്വൈരാഗ്യമാണ് കൊലക്ക് കാരണമായത്. സംഭവസ്ഥലത്തെ വിജനമായ പറമ്പില്വെച്ച് ഇരുവരും ചേര്ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം സമീപത്തുകിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂര്ത്തിയാകാത്ത പ്രതികള്ക്ക് എസ്.എസ്.എല്.സി പരീക്ഷ എഴുതാന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha



























