Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നടിമാര്‍ ഉള്‍പ്പെടെ സിനിമാരംഗത്തുള്ളവരെ ഏതെങ്കിലും തരത്തില്‍ വരുതിയിലാക്കിയശേഷം പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്ത് അവരുടെ വരുതിയിലാക്കും... പ്രതികള്‍ ലക്ഷ്യമിട്ടതു ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മറ്റൊരു ആവശ്യത്തിനായി... സ്വര്‍ണ ബിസിനസിനു താത്പര്യമുണ്ടന്ന് ചോദിച്ചു നിരവധി സിനിമാ താരങ്ങളെയും സമീപിച്ചതിന് പിന്നിൽ ഒരേയൊരു ലക്‌ഷ്യം...

01 JULY 2020 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

നടി ഷംന കാസിമിന്റെ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സിനിമ മേഖലയിലെ അറിയപ്പെടുന്ന പല താരങ്ങളെയും കെണിയില്‍പ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. സിനിമാ നിര്‍മാതാക്കളെന്ന പേരിലാണു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയെ സംഘം സമീപിച്ചത്. ഇതുപോലെ മറ്റു രണ്ടു പേരില്‍നിന്നു താരങ്ങളുടെ നമ്പര്‍ വാങ്ങി. നിര്‍മാതാക്കളെന്നു തെറ്റിദ്ധരിച്ചാണ് അവര്‍ നമ്പര്‍ നല്‍കിയത്.

നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ. ഷംന പോലീസില്‍ പരാതി നല്‍കിയതിനാല്‍ പദ്ധതി നടപ്പാക്കാനായില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്.

ഷംനയുടേത് ഉള്‍പ്പെടെ എട്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. യുവതികളെ വടക്കഞ്ചേരിയിലും വാളയാറിലും ഹോട്ടല്‍ മുറികളില്‍ അടച്ചിട്ടു ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തതിനാണ് ഏഴു കേസ്. ഇരുപതിലധികം യുവതികള്‍ സംഘത്തിനെതിരേ പരാതി നല്‍കി. ഷംനയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തിയതായും വിജയ് സാഖറെ പറഞ്ഞു.

അതിനിടെ, ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെയും സാക്ഷികളുടെയും വിശദാംശങ്ങളും ലഭ്യമായ വിവരങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടു പോലീസിനു കസ്റ്റംസ് അധികൃതര്‍ കത്തു നല്‍കി.

പരാതിക്കാരും സാക്ഷികളും സ്വര്‍ണം, കറന്‍സി കടത്തിനെപ്പറ്റി സൂചന നല്‍കിയതിനെത്തുടര്‍ന്നാണിത്. ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ സ്വര്‍ണ കള്ളക്കടത്ത് പശ്ചാത്തലം അന്വേഷിക്കാനൊരുങ്ങി പോലീസ്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അടക്കമുള്ളവര്‍ നല്‍കിയ മൊഴികളില്‍ ഇതു സൂചിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. വിദേശത്തുനിന്നു സ്വര്‍ണം കടത്തുന്ന കരിയര്‍മാരാകണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടതായി സംഭവത്തില്‍ ഷംനയ്ക്കു പുറമേ പരാതി നല്‍കിയ ചില യുവതികള്‍ പോലീസിനു മൊഴി നല്‍കുകയിരുന്നു.

നടിമാര്‍ ഉള്‍പ്പെടെ സിനിമാരംഗത്തുള്ളവരെ ഏതെങ്കിലുംതരത്തില്‍ വരുതിയിലാക്കിയശേഷം പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്ത് സ്വര്‍ണക്കടത്തുകാരായി ഉപയോഗിക്കുന്ന തന്ത്രമാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നതെന്നാണു പോലീസ് നിഗമനം. 2005 ല്‍ മയൂരി എന്ന നടി ചെെന്നെയില്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഇത്തരം ബ്ലാക്ക്‌മെയിലിനെ തുടര്‍ന്നായിരുന്നുവെന്നു സംശയമുണ്ടായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാവുമെങ്കിലും പിന്നീട് കോടതിയില്‍ നിന്ന് ഊരിപ്പോരാനുള്ള സൗകര്യവും ഇതിലേക്കു പലരെയും പ്രേരിപ്പിക്കുന്നുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാലും അഞ്ചുവര്‍ഷമെങ്കിലുമെടുക്കും കീഴ്‌ക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായിവരാന്‍. പിന്നീട് മേല്‍കോടതിയിലെത്തി രക്ഷപ്പെടുകയാണു മിക്ക പ്രതികളും.

ചെറിയ തുകയ്ക്കുള്ള കടത്ത് പിടിക്കപ്പെട്ടാല്‍ പിഴ അടച്ച് പുറത്തിറങ്ങാമെന്ന സൗകര്യവുമുണ്ട്. സെലിബ്രിറ്റികളായിട്ടുള്ളവര്‍ക്കു വിമാനത്താവളത്തില്‍ ഡിക്ലറേഷന്‍ നല്‍കി ഗ്രീന്‍ ചാനലിലൂടെ പുറത്തുവരാന്‍ കഴിയും. ഇത്തരക്കാരെ വലവീശിയാണു സ്വര്‍ണക്കടത്തുകാര്‍ കൃത്യത്തിനുപയോഗിക്കുന്നത്. എട്ടുപേരാണു പിടിയിലായത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഒരാളടക്കം മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ട്. തട്ടിപ്പിന് ഇരയായ ഇരുപതോളം യുവതികളില്‍നിന്നു പ്രതികള്‍ െകെക്കലാക്കിയ മാല, വള അടക്കം ഒന്‍പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍നിന്നു കണ്ടെത്തി.

ഷംന കാസിമിനു പുറമെ മുപ്പതോളം യുവതികളെ ഇവര്‍ തട്ടിപ്പിനു ഇരയാക്കിയിട്ടുണ്ടന്നാണു കണ്ടെത്തല്‍. തട്ടിപ്പ് ആസൂത്രണം ചെയ്തതു മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവും മുഖ്യപ്രതിയുമായ റഫീക്കുമാണ്. എന്നാല്‍ തന്നെ കരുവാക്കിയതാണെന്നു ഹാരിസിന്റെ അവകാശവാദം. പ്രതികള്‍ക്ക് ഷംനയുടെ ഫോണ്‍ നമ്പര്‍ െകെമാറിയത് സിനിമ മേഖലയിലുള്ള ഒരാളാണ്.

തട്ടിപ്പിനെക്കുറിച്ച് അറിയാതെയാണു നമ്പര്‍ െകെമാറിയതെന്നാണ് ഇയാളുടെ മൊഴി. ഈ സാഹചര്യത്തില്‍ ഇയാളെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ പ്രാഥമിക അനേ്വഷണം പൂര്‍ത്തിയായി. എല്ലാ പ്രതികളെയും കണ്ടെത്തി. 12 പ്രതികളുള്ള കേസില്‍ നാലു പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇതിലൊരാള്‍ക്കു കോവിഡ് ബാധയുണ്ട്.

വിവാഹാലോചനയ്ക്ക് എന്ന പേരില്‍ പ്രതികള്‍ ഷംനയെ സമീപിച്ചു പണം ആവശ്യപ്പെട്ടു. ഇതു നിരസിച്ചതോടെയാണു ഭീഷണി മുഴക്കിയത്. ഹാരിസ്, റഫീഖ്, ഷരീഫ് എന്നിവരാണ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. സ്വര്‍ണക്കടത്തുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല. ആദ്യം സ്വര്‍ണ ബിസിനസിന്റെ കാര്യം പറഞ്ഞു പ്രതികള്‍ ഷംന കാസിമിനെ സമീപിച്ചിരുന്നു- കമ്മിഷണര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (55 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends