ലോക്ക്ഡൗണ് സമയം ഇന്റര്നെറ്റ് വഴി കള്ളനോട്ട് നിര്മ്മാണത്തിൽ സകല അറിവുകളും നേടി... നിര്മാണത്തിനുള്ള കംപ്യൂട്ടറും മറ്റും വാങ്ങി കാരക്കുന്നിലെ താമസ സ്ഥലത്ത് എത്തിച്ചു... 2 മാസത്തോളമായി ഹോട്ടല് തൊഴിലാളികള് ഇല്ലാതിരുന്നത് അനുകൂല സാഹചര്യമായി! കൂടുതലും 200 രൂപയുടെ നോട്ടുകളായതിനാല് സംഗതി എളുപ്പമായി... 24കാരൻ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

തമിഴ്നാട് ഗുണ്ടല്ലൂര് പള്ളിപ്പടി സ്വദേശി കള്ളനോട്ട് നിര്മ്മാണ വസ്തുക്കളുമായി പിടിയില്. സതീഷ് എന്ന 24കാരനാണ് പിടിയിലായത്.
ഇയാളില് നിന്നും 200 രൂപയുടെ 20 കള്ള നോട്ടുകള് പിടിച്ചെടുത്തു. മഞ്ചേരി കാരക്കുന്നിലെ ഇയാളുടെ താമസ സ്ഥലത്തുനിന്ന് കംപ്യൂട്ടര്, നോട്ട് നിര്മാണത്തിനുള്ള പേപ്പറുകള് തുടങ്ങിയവയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ വിവിധ ഹോട്ടലുകളില് ജോലി ചെയ്ത് വരികയായിരുന്നു സതീഷ്. മാസങ്ങള്ക്ക് മുമ്ബ് തുടങ്ങിയതാണ് ഈ നോട്ട് നിര്മ്മാണം എന്നാണ് വിവരം. 200 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണു നിര്മിച്ചിരുന്നതെന്നും ജില്ലയിലെ പെട്രോള് പമ്ബുകള്, ബാറുകള്, പലചരക്കുകടകള് എന്നിവ കേന്ദ്രീകരിച്ചാണ് ഇവ ചെലവാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
ലോക്ക്ഡൗണ് സമയം ഇന്റര്നെറ്റ് വഴിയാണ് സതീഷ് കള്ളനോട്ട് നിര്മാണം പഠിച്ചത്. തുടര്ന്ന് നിര്മാണത്തിനുള്ള കംപ്യൂട്ടറും മറ്റും വാങ്ങി കാരക്കുന്നിലെ താമസ സ്ഥലത്ത് എത്തിച്ചു. അവിടെ 2 മാസത്തോളമായി ഹോട്ടല് തൊഴിലാളികള് ഇല്ലാതിരുന്നത് അനുകൂല സാഹചര്യമായി. മലപ്പുറത്തെ ഹോട്ടല് ജോലി കഴിഞ്ഞു രാത്രിയിലെത്തി നോട്ടു നിര്മിക്കും.
പുലര്ച്ചെ അതുമായി മടങ്ങും. കൂടുതലും 200 രൂപയുടെ നോട്ടുകളായതിനാല് വേഗത്തില് ചെലവാക്കാനായി. ഗൂഡല്ലൂര് സ്വദേശിയായ സതീഷ്, 2011ല് പിതാവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടു തടവിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























