ഭാര്യയുമായി പൊരിഞ്ഞ തർക്കം! സഹിക്കെട്ട് യുവാവ് കിണറ്റിൽച്ചാടി... രക്ഷപ്പെട്ട് തിരികെ കയറി വരുമ്പോൾ കണ്ടത് ഭയാനകം... ഭാര്യ തൂങ്ങിമരിച്ച നിലയില് കണ്ടതോടെ യുവാവിന്റെ ബോധം നഷ്ടമായി! പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ... സംഭവം കൊല്ലത്ത്

വഴക്കിനിടെ ഭര്ത്താവ് കിണറ്റില് ചാടിയതിന് പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു.
കൊല്ലം കടയ്ക്കല് ചിതറ ഭജനമഠം അശ്വതി ഭവനില് രഞ്ജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. അതേസമയം, കിണറ്റില് ചാടിയ രഞ്ജിത്ത് രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം ദമ്ബതികള് തമ്മില് വഴക്കുണ്ടാകുകയും വഴക്കിനൊടുവില് ഞ്ജിത്ത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയയുമായിരുന്നു.
ഇത് കണ്ട് പരിഭ്രാന്തയായ അശ്വതി കയറി വാതിലടച്ചു. പിന്നീട് കിണറ്റില്നിന്ന് തനിയെ കയറിവന്ന രഞ്ജിത്ത് വാതില് തകര്ത്ത് അകത്ത് കയറി നോക്കുമ്ബോള് തൂങ്ങിനില്ക്കുന്ന അശ്വതിയെയാണ് കണ്ടത്.
കടയ്ക്കല് പൊലീസ് മേല്നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല് കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha



























