പെട്രോള്‍ പമ്പില്‍ കത്തി വീശി; നാട്ടുകാര്‍ വളഞ്ഞിട്ടു തല്ലി, പിടികൂടി പോലീസിനു കൈമാറി

പെരുമ്പാവൂരിനടുത്ത് പെട്രോള്‍ പമ്പില്‍ ഉണ്ടായ വാക്കുതര്‍ക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്.
പട്ടാല്‍ പെട്രോള്‍ പമ്പില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പെട്രോള്‍ അടിക്കാനെത്തിയ സഞ്ജുവിന്റെ സ്കൂട്ടര്‍ മറ്റൊരാളുടെ കാലില്‍ തട്ടിയതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. ഇത് ഇരുവരും തമ്മിലുള്ള അടിപിടിയില്‍ കലാശിച്ചു. ഇതിനിടയില്‍ സഞ്ജു കത്തിയെടുത്തു വീശുകയായിരുന്നു.
കത്തിയുമായി പിന്തുടര്ന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്കൂട്ടറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ സമീപത്തുണ്ടായിരുന്നവര്‍ പിടികൂടി കൈകള്‍ കെട്ടിയിട്ടു. പരുക്കുള്ളതിനാലാണ് സഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha

























