സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സന്ദീപ് നായരില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും.... ഇതില്‍ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകള്‍ ഏറെയുണ്ടെന്ന് സൂചന

സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരില്‍നിന്ന് പിടിച്ചെടുത്ത ബാഗ് ദേശീയ അന്വേഷണ ഏജന്‍സി ജഡ്ജിയുടെ സാന്നിധ്യത്തില്‍ കോടതിയില്‍ തുറന്നുപരിശോധിച്ചു. ബാഗില്‍നിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളുമാണ്. ഇതില്‍ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകള്‍ ഏറെയുണ്ടെന്നാണു സൂചന.
ഡയറിയുടെ ഓരോ പേജിനും നമ്പറിട്ട് ഉള്ളടക്കം രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന നടപടികള്‍ ബുധനാഴ്ച രാത്രിവൈകിയും തുടര്‍ന്നു.നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായാണു സൂചന. പരിശോധനാനടപടികള്‍ പൂര്‍ണമായി ക്യാമറയില്‍ പകര്‍ത്തി.എന്‍.ഐ.എ. കോടതി ജഡ്ജി പി. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവരാണു കോടതിയിലുണ്ടായിരുന്നത്.കസ്റ്റംസ് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ഒന്നാംപ്രതി സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ എന്‍.ഐ.എ. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ്.
ഹൃദയശസ്ത്രക്രിയക്ക് ഒരുങ്ങുന്ന പിതാവിനെ കാണാനുള്ള ആഗ്രഹം സരിത്ത് കോടതിയെ അറിയിച്ചു. ജയിലില്‍ അതിനുള്ള അവസരം നല്കാന് കോടതി നിര്‍ദേശിച്ചു.
f
https://www.facebook.com/Malayalivartha

























