അരുണ്‍ ബാലചന്ദ്രന് ഒപ്പിച്ച എട്ടിന്റെ പണി.... പിണറായി വിജയന് എന്ന സംസ്ഥാന മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ ഒരു തരത്തിലും അമാന്ത്യം കാണിക്കാത്ത പ്രതിപക്ഷം ഇപ്പോഴിതാ ഏറ്റവും വലിയ വിമര്‍ശനവുമായി രംഗത്ത്.... സെക്രട്ടറിയേറ്റിനു പുറത്തുള്ള ആ സര്‍ക്കാര്‍ ഓഫീസില്‍ ഇരുന്ന് ഐ ടി ഫെല്ലോ ഒപ്പിച്ച പണിയേ...

പിണറായി വിജയന് എന്ന സംസ്ഥാന മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ ഒരു തരത്തിലും അമാന്ത്യം കാണിക്കാത്ത പ്രതിപക്ഷം ഇപ്പോഴിതാ ഏറ്റവും വലിയ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് .കേരളത്തില്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ അഴിമതിയും രാജ്യദ്രോഹകുറ്റങ്ങളിലും എടുത്തുപറയാന്‍ കഴിയും വിധത്തിലുള്ള ഒന്നായാണ് ഈ കള്ളക്കടത്ത് കേസ് മാറിക്കഴിഞ്ഞിരിക്കുന്നത് .
മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയാണ് അഴിമതി നടന്നിട്ടുള്ളത് എന്ന പ്രതിപക്ഷത്തിന്റെ നിരന്തരമായുള്ള ആരോപണത്തെ തള്ളിക്കൊണ്ട് അദ്ദേഹം സംശുദ്ധനാണെന്ന് പറയാന്‍ സി പി എം നേതാക്കള്‍ നന്നേ പാടുപെടുന്നുണ്ട് .അതില്‍ ഏറ്റവും പ്രധാനമാണ് അരുണ്‍ ബാലചന്ദ്രന് എന്ന ഐ ടി ഉദ്യോഗസ്ഥന്റെ പേര് .മുഖ്യമന്ത്രിയുടെ അറിവോടെയയില്ലാതെ എങ്ങനെയാണ് ഇതുപോലുള്ള പെരുംകള്ളന്മാര് തങ്ങളുടെ സ്ഥാനമാനങ്ങള്‍ ദുരുപയോഗപ്പെടുത്തിപ്രവര്ത്തനങ്ങള് നടത്തുന്നത് എന്ന മുഖ്യ ആരോപണത്തെ രാഷ്ട്രീയപരമായി തന്നെ നേരിടാന്‍ തയ്യാ റെടുത്തിരിക്കുകയാണ് സി പി എം .
മുഖ്യമന്ത്രി എങ്ങനെയാണ് ഈ തട്ടിപ്പുകാരനെ കണ്ടെത്തിയത് എന്നത് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ഈ തട്ടിപ്പുകള്‍ക്കെല്ലാം നേരിട്ടുള്ള ബന്ധം വ്യക്തമാക്കണം എന്നുവരെയായി പ്രതിപക്ഷത്തിന്റെ ആവശ്യം .നേരത്തെ ഐ ടി സെക്രട്ടറി പദവിയില്‍ നിന്നും ശിവശങ്കരനെ നീക്കികൊണ്ട് മുഖ്യമന്ത്രി ഉത്തരവിറക്കിയപ്പോള്‍ അയാളെ സസ്പെന്‍ഡ് ചെയ്യാത്തത് എന്താണെന്നും ,അയാളെ മാതൃകാപരമായി ശിക്ഷിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിക്കുകയാണ് എന്നുമൊക്കെയാണ് പ്രതിപക്ഷം ഉന്നയിച്ചത് .
ഐടി വകുപ്പിലെ ഉദ്യോഗസ്ഥന് അരുണ്‍ ബാലചന്ദ്രനെതിരെ നടപടി കൈകൊണ്ടിട്ടും സംസ്ഥാന സര്‍ക്കാരിനെ മുക്കിക്കൊല്ലാന്‍ കിട്ടിയ അവസരത്തില്‍ നിന്നും അണുവിട വ്യതിചലിക്കുന്നില്ല എന്നതാണ് പ്രതികപക്ഷത്തിന്റെ പ്രധാന സ്ട്രാറ്റജി . സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് എടുത്തു നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അരുണിനെ ഐടിവകുപ്പില് നിന്നും സര്‍ക്കാര്‍ നീക്കിയത് .എന്നാല്‍ ഇപ്പോള്‍ അരുണിനെയും സ്വജനപക്ഷപാതം കാണിച്ചു ഈ സര്‍ക്കാര്‍ സര്‍ക്കാര്‍ വകുപ്പില്‍ അനധികൃതമായി നിയമിച്ചു എന്നാണ് പ്രതിപക്ഷ കക്ഷി നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് .ഐടി വകുപ്പിലെ ഹൈപവര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മിറ്റി ഡയറക്ടറാണ് അരുണ്‍. ഈ സ്ഥാനത്തു നിന്നാണ് സര്‍ക്കാര്‍ അരുണിനെ നീക്കിയത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അരുണ്‍ പ്രതികള്‍ക്ക് ഫ്ളാറ്റ് എടുത്തു നല്‍കിയത്.
ഐടി വകുപ്പില്‍ ഐടി ഫെലോ ആയിട്ടായിരുന്നു അരുണിന്റെ ആദ്യ നിയമനം. പിന്നീട് സ്പ്രിംഗ്ലര്‍ കരാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ അരുണിനെ ഡിജിറ്റല്‍ അഡൈ്വസറി കമ്മിറ്റി ഡയറക്ടറായി നിയമിച്ചത്.അതിനാല്‍ തന്നെ എല്ലാം സര്‍ക്കാരിന്റെ പൂര്‍ണമായ അറിവോടെയാണ് നടന്നിരിക്കുന്നതെന്നും അരുണ്‍ ഈ കേസുമായി നേരിട്ട് ബന്ധമുള്ള ആള് തന്നെയാണ് എന്നുമുള്ള വാദമാണ് ഉയര്‍ന്നിരിക്കുന്നത് . അരുണിന്റെ നിയമനം ഉള്‍പ്പടെ ഉള്ള കാര്യങ്ങളുടെ നിജസ്ഥിതിസംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന തരത്തിലേക്ക് പ്രതിപക്ഷം നീങ്ങുമ്പോള്‍ .അരുണുമായി ബന്ധപ്പെട്ട ചുരുളഴിയാത്ത പല ഗൂഢ രഹസ്യങ്ങളും പുറത്താകും എന്നാണ് വ്യക്തമാകുന്നത് .
" f
https://www.facebook.com/Malayalivartha

























