Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ടവര്‍ സത്യം പറയുമ്പോള്‍... മാധ്യമങ്ങളെപ്പോലും മുള്‍മുനയില്‍ നിര്‍ത്തി നല്ലപിള്ളയായ നടന്‍ ദിലീപിന്റെ കഥപോലെ ശിവശങ്കറിന്റെ അവസ്ഥയും മാറുകയാണ്; തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആണയിടുമ്പോഴും ടവര്‍ ലൊക്കേഷനുകളും കോള്‍ ലിസ്റ്റും ശിവശങ്കറിന് വില്ലനാകുന്നു

16 JULY 2020 09:47 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തു കേസില്‍ പെട്ട് എം. ശിവശങ്കറെ വെളുപ്പാന്‍ കാലത്തോളം കസ്റ്റംസ് ചോദ്യം ചെയ്യുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്ന ഒരാളാണ് ജനപ്രിയ താരം ദിലീപ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ ഭാഗം ന്യായീകരിച്ച് ന്യായീകരിച്ച് എല്ലാവരും ദിലീപിന്റെ പക്ഷത്തായിരിക്കെയാണ് മാരത്തോണ്‍ ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യല്‍ പാതിരാത്രി വരെ നീണ്ടപ്പോള്‍ നടന്‍ സിദ്ധിക്ക് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി രംഗം കൊഴുപ്പിച്ചു. അവസാനം ഉന്നത തലത്തിലിടപെട്ട് അന്ന് ദിലീപിനെ മോചിപ്പിച്ചുവെങ്കിലും അധികം വൈകാതെ ദിലീപ് കുടുങ്ങി. ഇതുപോലെയാണ് ശിവശങ്കറെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. വെളുക്കുവോളം ചോദ്യം ചെയ്‌തെങ്കിലും അവസാനം വിട്ടയച്ചു. എന്നാല്‍ കൂടുതല്‍ കുരുക്ക് മുറുകുകയും ചെയ്യുന്നു. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് കസ്റ്റംസുകാര്‍ പറയുന്നത്.

ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ശിവശങ്കറെ കുടുക്കിയത്. അതിനാലാണ് വീണ്ടും ഫ്‌ളാറ്റ് പരിശോധിച്ചത്. സ്വപ്ന തിരുവനന്തപുരം വിടുന്നതിന് മുമ്പ് ഈ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണുള്ളത്. അതിന് ശേഷം പൂജപ്പുരയും കാണിക്കുന്നുണ്ട്. രണ്ടര മണിക്കൂറോളം സ്വപ്ന ഈ ഫ്‌ളാറ്റിലുണ്ടായിരുന്നു എന്നാണ് ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. ഇതോടൊപ്പം ഫ്‌ളാറ്റിന് മുമ്പുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം സ്വര്‍ണക്കടത്തു കേസ് പ്രതികളുമായി എം. ശിവശങ്കറിനുള്ള ബന്ധത്തെ സൗഹൃദം മാത്രമായി ഒതുക്കാനാകില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജന്‍സികള്‍ തുടര്‍നീക്കം നടത്തുന്നത്. സ്വപ്നയെയും സരിത്തിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തു പരമാവധി തെളിവുകളിലേക്കു പോകുന്നതിലാണ് എന്‍ഐഎ നിലവില്‍ ശ്രദ്ധിക്കുന്നത്. എം.ശിവശങ്കറിലേക്ക് എന്‍ഐഎ അന്വേഷണം കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അതിനു മുന്‍പു കസ്റ്റംസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കും.

സന്ദീപ് നായരാണ് ഈ സംഘത്തിലെ സുപ്രധാന കണ്ണിയെന്ന രീതിയിലാണ് എന്‍ഐഎ അന്വേഷണം പോകുന്നത്. കൊടുവള്ളി സംഘമുള്‍പ്പെടെ കേരളത്തിലെ ശക്തമായ കള്ളക്കടത്തു സംഘങ്ങളുമായെല്ലാം സന്ദീപിനു വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്. സ്വപ്നയുടെ സുഹൃത്തെന്ന നിലയില്‍ മാത്രമാണു സന്ദീപിനെ അറിയുന്നതെന്നാണു ശിവശങ്കര്‍ ചോദ്യങ്ങളോടു പ്രതികരിച്ചത്. ഈ മൊഴിക്കു വിരുദ്ധമായി ഇവര്‍ തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന ഫോട്ടോകളോ ഫോണ്‍ വിളികളോ കണ്ടെത്താനായാല്‍ ശിവശങ്കറിനു മേലുള്ള പിടിമുറുകും. അതിലേക്കാണ് എന്‍ഐഎ അന്വേഷണം.

ഹോട്ടലുകളിലും ഫ്‌ളാറ്റിലും പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതും ഇവര്‍ക്കു ഫ്‌ളാറ്റ് എടുത്തു നല്‍കിയതുമൊക്കെ ശിവശങ്കറിനെതിരെ നിര്‍ണായകമാകുമെങ്കിലും എന്‍ഐഎ ശക്തമായ തെളിവാണു തേടുന്നത്. സ്വര്‍ണം ദുബായില്‍ നിന്ന് ഇങ്ങോട്ടു കയറ്റി അയച്ച ശേഷം പ്രതികളുടെയും ശിവശങ്കറിന്റെയും യാത്രകളും ഫോണ്‍വിളികളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. അതിനു ശേഷം എല്ലാവരും കൂടിക്കാഴ്ച നടത്തിയോ, ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ ഈ സമയം ആരൊക്കെയെത്തി എന്നതും പരിശോധിക്കുന്നുണ്ട്. ശിവശങ്കര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ യാത്രാരേഖകളും പരിശോധിക്കുന്നുണ്ട്.

സന്ദീപും സ്വപ്നയും സരിത്തും ഈ ഓപ്പറേഷനു വേണ്ടി മാത്രം പുതിയ സിം കാര്‍ഡുകള്‍ തരപ്പെടുത്തിയെന്നും സംശയിക്കുന്നു. അവസാനം രക്ഷപെടും മുന്‍പ് സ്വപ്ന നടത്തിയ ഫോണ്‍ വിളികളും പരിശോധിക്കുന്നു. സ്വിച്ച് ഓഫ് ചെയ്തു തിരുവനന്തപുരം നഗരം വിടും മുന്‍പു പൂജപ്പുര ഭാഗത്തായിരുന്നു ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എന്നാണു വിവരം. എന്തായാലും ശിവശങ്കറെ സംബന്ധിച്ചുള്ള നിര്‍ണായക ദിനങ്ങളാണ് കടന്ന് പോകുന്നത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (9 minutes ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (24 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (36 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (50 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (59 minutes ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (7 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (14 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (16 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (17 hours ago)

Malayali Vartha Recommends