കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു... ഭക്തര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ നട തുറക്കുന്നതിനും അടയ്ക്കുന്നതിനും പ്രത്യേക സമയക്രമം

കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രനടകളും തുടര്‍ന്നു. ആഴിയില്‍ അഗ്നി പകര്‍ന്നു.
ഭക്തര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ നടതുറക്കുന്നതിനും അടയ്ക്കുന്നതിനും പ്രത്യേക സമയക്രമമാണ്. ഇന്നലെ പൂജകള്‍ ഇല്ലായിരുന്നു. നാളെ പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമം. എല്ലാ ദിവസവും പതിവ് പൂജകളേ ഉണ്ടാവു. 20ന് രാത്രി നട അടയ്ക്കും. 20ന് പമ്പയില്‍ വാവുബലിതര്‍പ്പണത്തിനുള്ള സൗകര്യവും ഉണ്ടാകില്ല.
"
https://www.facebook.com/Malayalivartha

























