ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഹാക്കിംഗ്; പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു; ട്വിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പാസ് വേര്‍ഡ് മാറ്റാന്‍ ഉപഭോക്താകള്ക്ക നിര്‍ദേശം

അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്, റിയാലിറ്റി ടെലിവിഷന്‍ ഷോ താരം കിം കര്ദാഷിയാന്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, പ്രമുഖ ബിസിനസുകാരായ ബില്‍ ഗേറ്റ്സ്, എലോണ്‍ മസ്ക്, റാപ്പര്‍ കാനി വെസ്റ്റ് എന്നിവരുള്‍പ്പെടെ നിരവധി ഉന്നതരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഡിജിറ്റല്‍ കറന്സിക്കുവേണ്ടിയുള്ള പോസ്റ്റുകളാണ് ഇവരുടെ അക്കൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്തത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഹാക്കിങ്ങാണ് നടന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ട കൂട്ടത്തിലുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഹാക്ക് ചെയ്തതെന്നാണ് വിവരം. ക്രിപ്റ്റോ കറന്‍സിയെ പിന്തുണയ്ക്കുന്നവരാണ് ഹാക്കര്‍മാര്‍ എന്നാണ് പ്രാഥമിക വിവരം. എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ അസാധാരണ നടപടികളിലേക്ക് കടന്നിരിക്കുകയാണ് ട്വിറ്റര്‍. ചില അക്കൗണ്ടുകളിലെ സന്ദേശങ്ങള്‍ പൂര്‍ണമായി പ്രസിദ്ധീകരിക്കുന്നതിന് ട്വിറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ അക്കൗണ്ടുകളില്‍ സെലിബ്രിറ്റികള്‍, പത്രപ്രവര്‍ത്തകര്‍, വാര്‍ത്താ ഏജന്‍സികള്‍, സര്‍ക്കാരുകള്‍, രാഷ്ട്രീയക്കാര്‍, രാഷ്ട്രത്തലവന്മാര്, അടിയന്തര സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരത്തിലുള്ള നിയന്ത്രണം ട്വിറ്റര്‍ ഫഌറ്റ്ഫോം ഉഫയോഗിക്കുന്ന ഉപഭോക്താക്കളെ എങ്ങനെ സ്വീധിനക്കുമെന്നതില് വ്യക്തയില്ല. സംഭവത്തെകുറിച്ച് ട്വിറ്റര്‍ അന്വേഷണം ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ പാസ് വേര്‍ഡ് മാറ്റണമെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.
വ്യക്തിഗത അക്കൗണ്ടുകളിലൂടെയല്ലാതെ സിസ്റ്റം തലത്തില്‍ ഹാക്കര്‍മാര്‍ പ്രവേശനം നേടിയിരിക്കാമെന്നാണ് പ്രശ്നം ഗുരുതരമാക്കുന്നത്. ഇതുവരെ ഒരു പ്രമുഖ സോഷ്യല്‍ മീഡിയ ഫഌറ്റ്ഫോമിലെ ഏറ്റവും വലിയ ഹാക്കാണ് നടന്നിരിക്കുന്നതെന്ന് സൈബര്‍ സുരക്ഷ കമ്പനിയായ ക്രോഡ്സ്െ്രെടക്കിന്റെ സഹസ്ഥാപകനായ ദിമിത്രി അല്‍പെറോവിച്ച് പറഞ്ഞു. സംഭവം ട്വിറ്ററിന്റെ സൈബര്‍ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് നിരവധി വിദഗ്ധര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























